പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

യുവ അഭിഭാഷകയോട് അപമര്യാദയായി പെരുമാറി; ജില്ലാ ജഡ്ജിയെ മാറ്റി 

ലക്ഷദ്വീപിലെ കവരത്തി ജില്ലാ ജഡ്ജി കെ അനില്‍കുമാറിനെ മാറ്റി

കവരത്തി: ലക്ഷദ്വീപിലെ കവരത്തി ജില്ലാ ജഡ്ജി കെ അനില്‍കുമാറിനെ മാറ്റി. അപമര്യാദയായി പെരുമാറിയെന്ന യുവ അഭിഭാഷകയുടെ പരാതിയിലാണ് നടപടി. പാലാ മോട്ടോര്‍ വാഹന നഷ്ടപരിഹാര ട്രൈബ്യൂണല്‍ ജഡ്ജിയായി സ്ഥലംമാറ്റി കൊണ്ട് ഹൈക്കോടതി രജിസ്ട്രിയാണ് ഉത്തരവിറക്കിയത്. 

മാര്‍ച്ച് 11നാണ് അനില്‍കുമാറിനെതിരെ ലക്ഷദ്വീപില്‍ നിന്നുള്ള അഭിഭാഷക പരാതി നല്‍കിയത്. തന്നോട് ജഡ്ജി അപമര്യാദയായി പെരുമാറി എന്നതാണ് പരാതിയില്‍ പറയുന്നത്. ചേംബറിലേക്ക് വിളിച്ചുവരുത്തി ദേഹത്ത് സ്പര്‍ശിച്ചു എന്നതാണ് പരാതിയുടെ ഉള്ളടക്കം. ഹൈക്കോടതി രജിസ്ട്രാര്‍ക്കാണ് പരാതി നല്‍കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com