കനാലില്‍ വീണ കാര്‍ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുമ്പോള്‍, സ്‌ക്രീന്‍ഷോട്ട്‌
കനാലില്‍ വീണ കാര്‍ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുമ്പോള്‍, സ്‌ക്രീന്‍ഷോട്ട്‌

നിയന്ത്രണം വിട്ട കാര്‍ 30 അടി താഴ്ചയുള്ള കനാലിലേക്ക്; 73കാരന്‍ മരിച്ചു

ഓടിക്കൊണ്ടിരുന്ന കാര്‍ നിയന്ത്രണം വിട്ട് പെരിയാര്‍വാലി കനാലിലേക്ക് മറിഞ്ഞ് ഗൃഹനാഥന്‍ മരിച്ചു

കൊച്ചി: ഓടിക്കൊണ്ടിരുന്ന കാര്‍ നിയന്ത്രണം വിട്ട് പെരിയാര്‍വാലി കനാലിലേക്ക് മറിഞ്ഞ് ഗൃഹനാഥന്‍ മരിച്ചു. പട്ടിമറ്റം സ്വദേശിയായ ചക്കരകാട്ടില്‍ അബദുള്‍ അസീസാണ് (73) മരിച്ചത്. 

വ്യാഴാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. അത്താണി കവലയ്ക്ക് സമീപം 30 അടിയോളം താഴ്ച്ചയില്‍ നിറഞ്ഞൊഴുകുന്ന പെരിയാര്‍ വാലിയുടെ ഹൈലെവല്‍ കനാലിലേക്കാണ് കാര്‍ പതിച്ചത്. 

പട്ടിമറ്റം അഗ്‌നി രക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് കാര്‍ പൊളിച്ചാണ് അസീസിനെ വെള്ളത്തില്‍ നിന്നും പുറത്തെടുത്തത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവിടെ പാലത്തിന് സംരക്ഷണഭിത്തി നിര്‍മ്മിക്കാത്തതാണ് അപകട കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com