'കേരള സ്റ്റോറി' നിരോധിക്കാന്‍ സിപിഎം ആവശ്യപ്പെടില്ല: എംവി ഗോവിന്ദന്‍

വിശ്വാസത്തെ എതിര്‍ക്കുന്ന നിലപാട് സിപിഎമ്മിന് ഇല്ലെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി
എംവി ഗോവിന്ദന്‍/ ഫയല്‍
എംവി ഗോവിന്ദന്‍/ ഫയല്‍

തിരുവനന്തപുരം: വിവാദ സിനിമ ദി കേരള സ്റ്റോറി നിരോധിക്കണമെന്ന് സിപിഎം ആവശ്യപ്പെടില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സിനിമ നിരോധിക്കണമെന്ന ആവശ്യം സിപിഎം ഉന്നയിക്കുന്നില്ല. നിരോധിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. കേരള സ്റ്റോറി സിനിമയിലൂടെ സമൂഹത്തില്‍ വിഷം കലക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും എംവി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. 

കക്കുകളി നാടകത്തിലും പരിശോധന വേണം. നാടകത്തില്‍ വിശ്വാസികള്‍ക്കെതിരായി എന്തെങ്കിലും ഉണ്ടെങ്കില്‍ പരിശോധിക്കണം. വിശ്വാസത്തെ എതിര്‍ക്കുന്ന നിലപാട് സിപിഎമ്മിന് ഇല്ലെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി. 

ക്രൈസ്തവ സന്യാസ സമൂഹത്തെ അപമാനിക്കുന്ന കക്കുകളി നാടകം നിരോധിക്കണമെന്ന് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മീസ്  ആവശ്യപ്പെട്ടിരുന്നു. നാടകത്തിന് പിന്നില്‍ ആരുടേയോ രഹസ്യ അജണ്ടയാണ്. സര്‍ക്കാരും പ്രതിപക്ഷവും ഈ അജണ്ട മനസ്സിലാക്കിയോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ന്യൂനപക്ഷപ്രേമത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവര്‍ എടുത്ത നിലപാട് വേദനാജനകമാണ്. ഒരു വിഷയത്തില്‍ അത് നിരോധിക്കണമെന്ന് ഒരുപോലെ ആവശ്യപ്പെടുകയും, സമാനമായ ഒരു വിഷയം ക്രൈസ്തവ സമൂഹത്തിന് വരുമ്പോള്‍ അത് കണ്ടില്ലെന്ന് നടക്കുകയും ചെയ്യുന്നു. അപ്പോള്‍ മതേതരത്വം പറയുന്നവര്‍ക്കുള്ളത് വേര്‍തിരിവ് പ്രകടമാകുന്നു. കക്കുകളി  പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്നും  മാര്‍ ക്ലിമ്മീസ് ആവശ്യപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com