കൊച്ചി: സിനിമ സെറ്റുകളില്‍ ഇനി മുതല്‍ ഷാഡോ പൊലീസിനെ വിന്യസിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ കെ സേതുരാമന്‍.
സിനിമ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് സിനിമാ പ്രവര്‍ത്തകരില്‍ നിന്ന് തന്നെയുള്ള തുറന്നു പറച്ചില്‍ സ്വാഗതാര്‍ഹമാണെന്നും പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം തടയാന്‍ അന്വേഷണം തുടങ്ങി. സെറ്റുകളില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നു എന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.ഇതുവരെ ആരില്‍ നിന്നും പരാതിലഭിച്ചിട്ടില്ല.
ലഹരി ഉപയോഗം സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ നടത്തിയവരുടെ മൊഴി എക്‌സൈസ് രേഖപ്പെടുത്തുന്നുണ്ട്. ആവശ്യമെങ്കില്‍ പൊലീസും മൊഴി രേഖപ്പെടുത്തും. ലഹരി ഉപയോഗം സംബന്ധിച്ച വിവരം ലഭിച്ചാല്‍ പൊലീസ് റെയ്ഡ് നടത്തുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക