കോഴിക്കോട്: കോഴിക്കോട് മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റു. പാന്റിന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. കോഴിക്കോട്ടെ റെയില്‍വേ കരാർ ജീവനക്കാരന് ഫാരിസ് റഹ്മാനാണ് പൊള്ളലേറ്റത്.
രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ജോലിക്ക് എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. ഫാരിസ് രണ്ടു വർഷം മുമ്പ് വാങ്ങിയ റിയൽമി ഫോണിന്റെ ബാറ്ററിയുടെ ഭാഗമാണ് പൊട്ടിത്തെറിച്ചത്.
കാലിന് സാരമായി പൊള്ളലേറ്റ ഫാരിസ് റഹ്മാൻ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. ഫോൺ പൊട്ടിത്തെറിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ