അലയടിച്ച് ഡോക്ടര്‍മാരുടെ പ്രതിഷേധം; വന്ദനയെ അവസാനമായി ഒരുനോക്ക് കാണാന്‍ ആയിരങ്ങള്‍

അധ്യാപകരും സഹപാഠികളും ഉള്‍പ്പടെ ആയിരങ്ങളാണ് അവിടെ അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്.
ഡോക്ടര്‍മാരുടെ പ്രതിഷേധം/ അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയവര്‍
ഡോക്ടര്‍മാരുടെ പ്രതിഷേധം/ അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയവര്‍

തിരുവനന്തപുരം: വൈദ്യപരിശോധയന്ക്കായി താലുക്ക് ആശുപത്രിയിലെത്തിച്ച സ്‌കൂള്‍ അധ്യാപകന്റെ കുത്തേറ്റ് ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി. നൂറ് കണക്കിന് ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളുമാണ് സമരത്തില്‍ പങ്കെടുത്തത്. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് നഗരത്തിലെ ഗതാഗതം സ്തംഭിച്ചു.

ആരുടെയും ചികിത്സ മുടക്കുന്നതിന് വേണ്ടിയല്ല, തങ്ങള്‍ക്ക് സുരക്ഷിതത്വം വേണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. വന്ദനയുടെ കൊലപാതകത്തിന് ഉത്തരവാദിയായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.  നേരത്തെയും വിവിധ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്ക് നേരെ ആക്രമണം ഉണ്ടായിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടായില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.

അതേസമയം, പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം വന്ദനാ ദാസിന്റെ മൃതദേഹം അവര്‍ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കൊല്ലം അസീസിയ കോളജില്‍ പൊതുദര്‍ശനത്തിന് വച്ചു. അധ്യാപകരും സഹപാഠികളും ഉള്‍പ്പടെ ആയിരങ്ങളാണ് അവിടെ അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്. അര മണിക്കൂര്‍ നേരം പൊതുദര്‍ശനത്തിന് വച്ച ശേഷം മൃതദേഹം രാത്രിയോടെ കോട്ടയം മുട്ടുചിറയിലെ വസതിയിലെത്തിക്കും. നാളെ രണ്ട് മണിക്കാണ് സംസ്‌കാരം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com