നിര്‍ത്തിയിട്ടിരുന്ന ഹൗസ് ബോട്ടിന് തീപിടിച്ചപ്പോള്‍/ വീഡിയോ ദൃശ്യം
നിര്‍ത്തിയിട്ടിരുന്ന ഹൗസ് ബോട്ടിന് തീപിടിച്ചപ്പോള്‍/ വീഡിയോ ദൃശ്യം

കണ്ണൂരില്‍ നിര്‍ത്തിയിട്ട ഹൗസ് ബോട്ട് കത്തിനശിച്ചു

കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജിന്റെ ഉടമസ്ഥതയിലുള്ള ഉല്ലാസ ബോട്ടാണ് പൂര്‍ണമായി  കത്തി നശിച്ചത്.

കണ്ണൂര്‍: കാട്ടാമ്പള്ളിയില്‍ നിര്‍ത്തിയിട്ട ഹൗസ് ബോട്ട് കത്തിനശിച്ചു. പകല്‍  വെല്‍ഡിങ് ഉള്‍പ്പെടെ അറ്റകുറ്റപ്പണി നടത്തിയ ബോട്ട് രാത്രി ഏഴോടെയാണു കത്തിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. 

കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജിന്റെ ഉടമസ്ഥതയിലുള്ള ഉല്ലാസ ബോട്ടാണ് പൂര്‍ണമായി  കത്തി നശിച്ചത്. പുഴയോരത്ത് നിര്‍ത്തിയിട്ടിരുന്നതായിരുന്നു. അഗ്‌നിശമന സേന സ്ഥലത്തെത്തുമ്പോഴേക്കും ബോട്ട് പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നുവെന്നാണ് വിവരം. ആര്‍ക്കും പരിക്കില്ല. ബോട്ടില്‍ വെല്‍ഡിങ് ജോലിയുള്‍പ്പെടെ നടന്നിരുന്നതായാണ് വിവരം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com