കൊച്ചി. കാക്കനാട് ഇൻഫോപാർക്കിന് സമീപം ബഹുനില കെട്ടിടത്തിന് തീപിടിച്ചു. പൊലീസ് സ്റ്റേഷന് അടുത്തുള്ള ജിയോ ഇൻഫോപാർക്ക് എന്ന ഐടി സ്ഥാപനത്തിനാണ് തീപിടിച്ചത്. വൈകുന്നേരം 4.30 ഓടെയായിരുന്നു അപകടം. ഷോട്ട്സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഓഫീസിനുള്ളിൽ നിരവധി ജീവനക്കാർ കുടുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇവരിൽ ചിലർക്ക് പൊള്ളലേറ്റിട്ടുണ്ട്. അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. പുറത്തെത്തിച്ച ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
താഴത്തെ നിലയിലെ ശുചിമുറിയിൽ നിന്നാണ് തീ പടർന്നത് എന്നാണ് പുറത്തു വന്ന ജീവനക്കാർ പറയുന്നത്. എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല. അഗ്നിശമന സേനയുടെ യൂണിറ്റുകളെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ