'ഞാൻ വീട്ടിലായിരുന്നു പുറത്തിറങ്ങിയിട്ടില്ല'; ഹെൽമെറ്റ് പിഴയിൽ പരാതിയുമായി 62കാരൻ

ചെയ്യാത്ത തെറ്റിന് പിഴയിട്ട പൊലീസ് നടപടിക്കെതിരെ നിയമപരമായി പോരാടുമെന്ന് അരവിന്ദാക്ഷൻ
അരവിന്ദാക്ഷ പണിക്കർ/ ടെലിവിഷൻ സ്ക്രീൻഷോട്ട്
അരവിന്ദാക്ഷ പണിക്കർ/ ടെലിവിഷൻ സ്ക്രീൻഷോട്ട്

കൊച്ചി: വീടിനു പുറത്തിറങ്ങാത്ത ദിവസം ബൈക്കിൽ ഹെൽമെറ്റ് വെക്കാതെ സഞ്ചരിച്ചു എന്ന് ചൂണ്ടിക്കാട്ടി 62കാരന് പിഴ ചുമത്തിയതായി പരാതി. എറണാകുളം വള്ളുവള്ളി സ്വദേശി അരവിന്ദാക്ഷ പണിക്കർക്കാണ് സിറ്റി ട്രാഫിക് പൊലീസ് അഞ്ഞൂറ് രൂപ പിഴയിട്ടത്.

എന്നാൽ നോട്ടീസിൽ പറയുന്ന ദിവസം തന്റെ വിവാഹ വാർഷികം ആയിരുന്നെന്നും അന്ന് പുറത്തിറങ്ങിയിട്ടില്ലെന്നും അരവിന്ദാക്ഷൻ പറഞ്ഞു. കൂടാതെ പൊലീസ് അയച്ചു തന്ന ചിത്രത്തിൽ കാണുന്നത് തന്റെ വാഹനമല്ല. അടുത്ത കാലത്തൊന്നും താൻ ആ പ്രദേശത്ത് പോയിട്ടില്ലെന്നും അരവിന്ദാക്ഷൻ കൂട്ടിച്ചേർത്തു.

ഏപ്രിൽ 9ന് കൊച്ചിൻ ഷി‌പ്‌യാർഡിന് സമീപം ഹെൽമെറ്റ് വക്കാതെ വണ്ടിയോടിച്ചെന്ന് കാണിച്ചാണ് എറണാകുളം സൗത്ത് സ്റ്റേഷനിലെ ട്രാഫിക് വിഭാഗം അരവിന്ദാക്ഷപ്പണിക്കർക്ക് നോട്ടീസ് അയച്ചത്. നോട്ടീസിലുള്ള ചിത്രത്തിൽ വണ്ടി മാത്രമേയുള്ളൂ. ഹെൽമെറ്റില്ലാത്ത ആളെപ്പറ്റി ഒരു സൂചനയുമില്ല.

ചിത്രത്തിലുള്ള വാഹനം തന്റേതല്ലെന്നാണ് അരവിന്ദാക്ഷ പണിക്കർ പറയുന്നത്. ചെയ്യാത്ത തെറ്റിന് പിഴ അടക്കില്ലെന്ന നിലപാടിലാണ് മുൻ തപാൽ ജീവനക്കാരൻ കൂടിയായ അരവിന്ദാക്ഷ പണിക്കർ.  പിഴയിട്ട നടപടി പൊലീസ് പിൻവലിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് തീരുമാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com