മലപ്പുറത്ത് തെരുവുനായയെ ബൈക്കില്‍ കെട്ടിവലിച്ചു: യുവാവ് അറസ്റ്റില്‍ 

ചുങ്കത്തറയില്‍ തെരുവുനായയെ ബൈക്കില്‍ കെട്ടിവലിച്ചയാള്‍ അറസ്റ്റില്‍
ബൈക്കില്‍ നായയെ റോഡിലൂടെ കെട്ടിവലിക്കുന്നതിന്റെ വീഡിയോ ദൃശ്യം
ബൈക്കില്‍ നായയെ റോഡിലൂടെ കെട്ടിവലിക്കുന്നതിന്റെ വീഡിയോ ദൃശ്യം

മലപ്പുറം: ചുങ്കത്തറയില്‍ തെരുവുനായയെ ബൈക്കില്‍ കെട്ടിവലിച്ചയാള്‍ അറസ്റ്റില്‍. പൂക്കോട്ടുമണ്ണ സ്വദേശി അബ്ദുള്‍ കരീമിനെയാണ് എടക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

ചുങ്കത്തറ പുലിമുണ്ടയിലാണ് നായയ്ക്ക് നേരെ ക്രൂരത നടന്നത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് സംഭവം.ചത്ത് റേഡില്‍ കിടക്കുന്നത് കണ്ടപ്പോള്‍ കെട്ടിവലിച്ചെന്നാണ് ആദ്യം യുവാവ് പറഞ്ഞത്. വീഡിയോ പകര്‍ത്തിയ ആള്‍ ചോദ്യം ചെയ്തതോടെ പട്ടിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോകുകയും ചെയ്തു.

 ജോലി കഴിഞ്ഞ് മടങ്ങി വരുന്ന യുവാവാണ് ഈ ക്രൂരത കണ്ട് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ബൈക്കിന്റെ പിന്നില്‍ നായയെ കെട്ടിവലിച്ചത് കണ്ടപ്പോള്‍ യുവാവ് ബൈക്കിനെ തടഞ്ഞുനിര്‍ത്തുകയായിരുന്നു.

തൊടാതിരിക്കാന്‍ വേണ്ടിയാണ് കെട്ടിവലിച്ചതെന്ന് യുവാവ് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ദൃശ്യങ്ങള്‍ യുവാവ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ ആളുടെ മൊഴി പൊലീസ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com