തൃശൂര്‍: കുന്നംകുളം മഴുവഞ്ചേരിയില്‍ സ്വകാര്യ ബസും ടാറ്റാ സുമോയും കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്. ബസ് യാത്രക്കാരായ എട്ടു പേര്‍ക്കും ടാറ്റാ സുമോയിലെ നാലുപേര്‍ക്കുമാണ് പരിക്കേറ്റത്. രാവിലെ പത്തുമണിയോടെ ആയിരുന്നു അപകടം.
പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നംകുളത്തുനിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. എതിരെ വന്ന സുമോയുമായി കൂട്ടിയിടിച്ച ബസ് നിയന്ത്രണംവിട്ട് അടുത്തുള്ള കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ