പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാട്ടുപോത്തിന്റെ ആക്രമണം; എരുമേലിയില്‍ വയോധികൻ മരിച്ചു; ഒരാൾക്ക് ​ഗുരുതര പരിക്ക്

സംഭവത്തിൽ വനപാലകർക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രം​ഗത്തെത്തി

കോട്ടയം: കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ മരിച്ചു. കോട്ടയം എരുമേലിയിലാണ് ദാരുണ സംഭവം. ആക്രമണത്തിൽ ഒരാൾക്ക് ​ഗുരുതര പരിക്കേറ്റു. 

ചാക്കോച്ചൻ പുറത്തേൽ (65) ആണ് മരിച്ചത്. കണമല അട്ടിവളവിന് സമീപം രാവിലെയാണ് ആക്രമണം. 

സംഭവത്തിൽ വനപാലകർക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രം​ഗത്തെത്തി. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

‌സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com