ജില്ലാ ആശുപത്രിയിലെ ഒരു കോടിയുടെ എക്‌സ്റേ യൂണിറ്റ് എലി കരണ്ടു, നന്നാക്കാൻ വേണ്ടത് 30 ലക്ഷം; ആരോഗ്യവകുപ്പിന്‍റെ റിപ്പോർട്ട്

സൗജന്യമായി കിട്ടിയ 92.63 ലക്ഷം രൂപയുടെ യൂണിറ്റാണ് നശിച്ചത്
എലി/ പ്രതീകാത്മക ചിത്രം, എക്സ് റേ യൂണിറ്റ്/ ടെലിവിഷൻ ദൃശ്യം
എലി/ പ്രതീകാത്മക ചിത്രം, എക്സ് റേ യൂണിറ്റ്/ ടെലിവിഷൻ ദൃശ്യം

പാലക്കാട്; ജില്ലാ ആശുപത്രിയിൽ ഒരു കോടിയോളം വിലവരുന്ന എക്‌സ്റേ യൂണിറ്റ് എലി കടിച്ച് നശിപ്പിച്ചെന്ന് ആരോഗ്യവകുപ്പിന്‍റെ റിപ്പോർട്ട്. സൗജന്യമായി കിട്ടിയ 92.63 ലക്ഷം രൂപയുടെ യൂണിറ്റാണ് നശിച്ചത്. മതിയായ സുരക്ഷ ഒരുക്കാതെ യന്ത്രം സൂക്ഷിച്ചതാണ് വിനയായത്.

2021 മാർച്ച് മൂന്നിനാണ് സംസങ് കമ്പനി പോർട്ടബിൾ ഡിജിറ്റൽ എക്സറെ യൂണിറ്റ് ജില്ലാ ആശുപത്രിക്ക് സൗജന്യമായി നൽകിയത്. അതേ വർഷം ഒക്ടോബർ 21നാണ് എലികടിച്ച് എക്സറേ യൂണിറ്റ് കേടായ വിവരം ചുമതലക്കാരൻ സൂപ്രണ്ടിനെ അറിയിക്കുന്നത്. ഒരുപ്രാവശ്യം പോലും ഉപയോ​ഗിക്കാത്ത എക്സറേ യൂണിറ്റാണ് അധികൃതരുടെ അലംഭാവത്തിൽ നശിച്ചത്. സംഭവത്തിൽ പരാതി ഉയർന്നതോടെയാണ്  ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. 

അന്വേഷണത്തിലാണ് എലി കടിച്ചതിനെ തുടർന്നാണ് എക്സറേ യൂണിറ്റ് നശിച്ചത് എന്ന് സ്ഥിരീകരിച്ചത്. എന്നാൽ അധികൃതരുടെ വീഴ്ചയെക്കുറിച്ച് പരാമർശമില്ല. എലി കരണ്ട ഉപകരണം നന്നാക്കാൻ 30 ലക്ഷം രൂപയാണ് വേണ്ടിവരുന്നത്. ജില്ലാ ആശുപത്രി സൂപ്രണ്ടും കമ്പനിയും തമ്മിലുള്ള കരാർ പ്രകാരം ഉപകരണത്തിൻ്റെ സംരക്ഷണ ഉത്തരവാദിത്തം ആശുപത്രിക്കാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com