ഓട വൃത്തിയാക്കുന്നതിനിടെ മാലിന്യമെന്ന് കരുതി പൊക്കിയ ചാക്കിൽ ലക്ഷങ്ങളുടെ 'മൊതല്'

മാലിന്യത്തിനൊപ്പം ചാക്കിൽക്കെട്ടിയ നിലയിൽ കഞ്ചാവ് കണ്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂർ: കുന്നംകുളത്ത് ഓട വൃത്തിയാക്കുന്നതിനിടെ ചാക്കിൽക്കെട്ടി സൂക്ഷിച്ച നിലയിൽ നാല് കിലോ കഞ്ചാവ് കണ്ടെത്തി. കുറുക്കൻ പാറ ബേബി മെമ്മോറിയൽ മിൽ ഹാൾ റോഡിന് സമൂപം ആരോഗ്യവിഭാഗം ജീവനക്കാരും ഹരിതകർമസേനാംഗങ്ങളും നാട്ടുകാരും ചേർന്ന് ശുചീകരിക്കുന്നതിനിടെയാണ് കഞ്ചാവ് ശേഖരം കിട്ടിയത്. 

റോഡരികിലെ താഴ്ചയുള്ള കുഴിയിൽ നിന്ന് തൊഴിലാളികളുടെ നേതൃത്വത്തിൽ ചാക്കുകൾ വാഹനത്തിൽ കയറ്റി. സംശയം തോന്നി ചാക്കുകൾ ഇറക്കി അഴിച്ച് പരിശോധിച്ചപ്പോഴാണ് രണ്ട് കവറുകളുലായി വലിയ പ്ലാസ്റ്റിക് ഡബ്ബകളിൽ ഭദ്രമായി പൊതിഞ്ഞ നിലയിൽ കഞ്ചാവ് ഒളിപ്പിച്ചുവെച്ചിരുന്നത്. ഇതിനൊപ്പം ​ഗ്രാം കണക്കിന് തൂക്കി വിൽക്കാൻ ഉപയോ​ഗിക്കുന്ന ചെറിയ ഇലക്ട്രിക് തൂക്കയന്ത്രങ്ങളും കണ്ടെടുത്തു. 

നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ ഇത് കുന്നംകുളം റെയ്ഞ്ച് എക്സൈസ് ഉദ്യോഗസ്ഥർക്ക് കൈമാറി. വിപണയിൽ ഇതിന് രണ്ട് ലക്ഷം രൂപ വരെ ലഭിക്കും. കുറക്കൻ പാറ കേന്ദ്രീകരിച്ച് കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്ന് ലോബി സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഈ ലോബിയുടെതാണ് പിടിച്ചെടുത്ത കഞ്ചാവെന്നാണ് എക്സൈസ് നിഗമനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com