സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ്: പരാതിക്കാരൻ വിഷം കഴിച്ച് മരിച്ച നിലയിൽ

സമീപവാസിയുടെ കൃഷിയിടത്തിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു
രാജേന്ദ്രന്‍
രാജേന്ദ്രന്‍

കൽപ്പറ്റ: വയനാട് പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസിലെ പരാതിക്കാരൻ ജീവനൊടുക്കി. പുൽപ്പള്ളി കേളക്കവല ചെമ്പകമൂല സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. 55 വയസായിരുന്നു. സമീപവാസിയുടെ കൃഷിയിടത്തിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഭൂമി പണയപ്പെടുത്തി രാജേന്ദ്രന്‍ 25 ലക്ഷം രൂപ വായ്പയെടുത്തതായും നിലവില്‍ പലിശ സഹിതം ഏതാണ്ട് 40 ലക്ഷം രൂപ കുടിശികയുണ്ടെന്നുമാണ് പുല്‍പള്ളി സര്‍വീസ് സഹകരണ ബാങ്ക് രേഖകളിലുണ്ടായിരുന്നത്. എന്നാൽ 80000 രൂപ മാത്രമാണ് താൻ വായ്പ എടുത്തതെന്നായിരുന്നു രാജേന്ദ്രന്റെ വാദം. 

കോൺഗ്രസ് ഭരിക്കുന്ന ബാങ്ക് മുൻ ഭരണ സമിതി ബാക്കി തുക തന്റെ പേരിൽ തട്ടിയെടുത്തതാണെന്നായിരുന്നു രാജേന്ദ്രന്റെ പരാതി. ഇതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com