ലഹരി ഇടപാടുമായി ബന്ധപ്പെട്ട പരിശോധന; കാസര്‍ക്കോട് സ്‌ഫോടകവസ്തു ശേഖരം പിടികൂടി

കെട്ടുംകല്ലില്‍ കോലിച്ചിയടുക്കം സ്വദേശി മുസ്തഫയുടെ വീട്ടില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാസര്‍ക്കോട്: വീട്ടില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നു സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. കാസര്‍ക്കോടാണ് സംഭവം. കെട്ടുംകല്ലില്‍ കോലിച്ചിയടുക്കം സ്വദേശി മുസ്തഫയുടെ വീട്ടില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തത്. 

കാറില്‍ സൂക്ഷിച്ച നിലയിലാണ് ഇവ എക്‌സൈസ് സംഘം കണ്ടെത്തിയത്. ലഹരിയിടപാടുമായി ബന്ധപ്പെട്ട് പരിശോധനയ്ക്കിടെയാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com