'കോൺ​ഗ്രസ് വേണ്ട, മുസ്ലിം ലീ​ഗിനെ ക്ഷണിക്കും'- പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ സിപിഎം

പലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയില്‍ സിപിഎം ക്ഷണിച്ചാല്‍ സഹകരിക്കുമെന്ന് മുസ്ലീം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞിരുന്നു
ഫയൽചിത്രം
ഫയൽചിത്രം

കോഴിക്കോട്: സിപിഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ക്ഷണിച്ചാൽ സഹകരിക്കുമെന്ന മുസ്ലിം ലീ​ഗ് നിലപാട് സ്വാ​ഗതം ചെയ്യുന്നതായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. റാലിയിലേക്ക് ലീ​ഗിനെ ക്ഷണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

പലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയില്‍ സിപിഎം ക്ഷണിച്ചാല്‍ സഹകരിക്കുമെന്ന് മുസ്ലീം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. 

എല്ലാവരും ഒരുമിച്ചു നിൽക്കേണ്ട സമയമാണ്. ലീ​ഗിനെ റാലിയിലേക്ക് ഔദ്യോ​ഗികമായി തന്നെ ക്ഷണിക്കും. കോൺ​ഗ്രസിനെ ക്ഷണിച്ച് ഇസ്രയേൽ അനുകൂല നിലപാട് ആവർത്തിക്കേണ്ടതില്ലെന്നും അദ്ദേഹം പരിഹസിച്ചു.

പലസ്തീൻ വിഷയത്തിൽ ശശി തരൂരിന്റെ പ്രതികരണം കോൺ​ഗ്രസ് നിലപാടാണ്. അതുകൊണ്ടു തന്നെ കോൺ​ഗ്രസിനെ ക്ഷണിക്കേണ്ടതില്ല. തരൂരിന്റെ നിലപാട് ഒറ്റപ്പെട്ടതല്ലെന്നും മോഹനൻ പറഞ്ഞു. 

മുന്നണിയിൽ ലീ​ഗിനു പ്രയാസമുണ്ടാകേണ്ടെന്നു കരുതിയാണ് ആദ്യ ക്ഷണിക്കാതിരുന്നത്. ഇപ്പോൾ അവർ തന്നെ പോസ്റ്റിവായി പ്രതികരിച്ചു. തരൂരിനെ പോലെ ഒരാളെ കോഴിക്കോട്ടെ റാലിക്ക് കൊണ്ടു വന്നത് ശരിയാണോയെന്നു ലീ​ഗ് തന്നെ പറയട്ടെയെന്നും മോഹനൻ വ്യക്തമാക്കി. 

പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ സിപിഎം ക്ഷണിച്ചാല്‍ സഹകരിക്കും. ഏക വ്യക്തി നിയമം സെമിനാറില്‍ പങ്കെടുക്കാത്ത സാഹചര്യം വേറെയെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞിരുന്നു. സിപിഎം ഈ മാസം 11നാണ് കോഴിക്കോട് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്‌. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com