വെടിക്കെട്ട് നിരോധനം; ഹൈക്കോടതിയെ സമീപിക്കുമെന്ന് പാലക്കാട്ടെ ഉത്സവാഘോഷ കമ്മിറ്റികൾ

വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്താനാകില്ലെന്ന് തിരുവമ്പാടി ദേവസ്വം നേരത്തെ വ്യക്തമാക്കിയിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പാലക്കാട്: വെടിക്കെട്ട് നിരോധനത്തിൽ ഹൈക്കോടതിയെ സമീപിക്കാൻ പാലക്കാട് ജില്ലയിലെ ഉത്സവാഘോഷ കമ്മിറ്റികൾ. വിഷയത്തിലെ പ്രതിസന്ധി അവസാനിപ്പിക്കാൻ ഇടപെടണമെന്നു ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകാനും കമ്മിറ്റികൾ തീരുമാനിച്ചു. 

വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്താനാകില്ലെന്ന് തിരുവമ്പാടി ദേവസ്വം നേരത്തെ വ്യക്തമാക്കിയിരുന്നു. വെടിക്കെട്ട് ആചാരത്തിന്റെ ഭാഗമാണെന്നും നടപടിക്രമങ്ങൾ പാലിച്ചാണ് നടത്തുന്നതെന്നും ദേവസ്വം ജോ. സെക്രട്ടറി ശശിധരൻ പറഞ്ഞു. കോടതി വിധി ബാധകമാക്കിയാൽ നിയമവഴി തേടുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കേരള ഹൈക്കോടതിയുടെ ഉത്തരവ് വിഡ്ഢിത്തരമാണെന്ന് വടക്കുന്നാഥൻ ഉപദേശകസമിതി പ്രതികരിച്ചു. ആരാധനാലയങ്ങളിൽ വെടിക്കെട്ട് നിരോധിച്ച ഉത്തരവിനെതിരെ പാറമേക്കാവ് ദേവസ്വവും രംഗത്തെത്തി.

കോടതി ഉത്തരവ് എല്ലാവരെയും കേട്ടിട്ടുള്ളതല്ലെന്ന് ദേവസ്വം സെക്രട്ടറി പറഞ്ഞു. മതപരമായ കേന്ദ്രങ്ങളിൽ നിരോധിച്ചിട്ട് മറ്റിടങ്ങളിൽ അനുവദിക്കുന്നത് തുല്യ നീതിയല്ലെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com