സ്റ്റേഷനു മുന്നില്‍ നിര്‍ത്തിട്ട പൊലീസ് ജീപ്പിനു നേരെ യുവാവിന്റെ അതിക്രമം; ഹെല്‍മറ്റു കൊണ്ട് ചില്ല് അടിച്ചു തകര്‍ത്തു; അറസ്റ്റ്

സ്‌കൂട്ടറിലെത്തിയ ശ്രീജിത്ത്, റോഡില്‍ നിര്‍ത്തിയിട്ട ജീപ്പിന്റെ ചില്ല് ഹെല്‍മെറ്റ് ഉപയോഗിച്ച് തകര്‍ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്
ശ്രീജിത്ത്; ജീപ്പ് തകർക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ
ശ്രീജിത്ത്; ജീപ്പ് തകർക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ

പാലക്കാട്: പൊലീസ് ജീപ്പിന്റെ ചില്ലു തകര്‍ത്ത യുവാവ് അറസ്റ്റില്‍. ഒറ്റപ്പാലം പൊലീസ് സ്റ്റേഷന് പുരത്ത് നിര്‍ത്തിയിട്ട പൊലീസ് ജീപ്പിന്റെ ചില്ലാണ് യുവാവ് അടിച്ചു തകര്‍ത്തത്. സംഭവത്തില്‍ മാന്നന്നൂര്‍ സ്വദേശി ശ്രീജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

പൊതു മുതല്‍ നശിപ്പിച്ചു അടക്കമുള്ള വകുപ്പുകള്‍ യുവാവിന് മേല്‍ ചുമത്തിയിട്ടുണ്ട്. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. സ്‌കൂട്ടറിലെത്തിയ ശ്രീജിത്ത്, സ്റ്റേഷനുമുന്നില്‍ റോഡില്‍ നിര്‍ത്തിയിട്ട ജീപ്പിന്റെ ചില്ല് ഹെല്‍മെറ്റ് ഉപയോഗിച്ച് തകര്‍ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

ഒറ്റപ്പാലം പൊലീസ് സ്‌റ്റേഷന് ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്ന ചടങ്ങ് സ്റ്റേഷനില്‍ നടക്കുന്നുണ്ടായിരുന്നു. പാലക്കാട് എസ് പി അടക്കം പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ആക്രമണം.യുവാവ്  മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് വിവരം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com