പാലക്കാട് യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി

വെട്ടേറ്റു വീണു കിടക്കുന്നത് കണ്ട നാട്ടുകാര്‍ ഊര്‍മ്മിളയെ ഉടന്‍ ചിറ്റൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്: പാലക്കാട് നല്ലേപ്പള്ളിയില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തി. മാണിക്കത്ത് കളം സ്വദേശിനി ഊര്‍മ്മിള (32 ) ആണ് മരിച്ചത്. ഭര്‍ത്താവാണ് യുവതിയെ കൊലപ്പെടുത്തിയത്. 

കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇരുവരും പിണങ്ങിക്കഴിയുകയായിരുന്നു. ഇന്നു രാവിലെ ഭര്‍ത്താവ് ഊര്‍മ്മിളയുടെ വീട്ടിലെത്തുകയും ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും ചെയ്തുവെന്നാണ് വിവരം. 

തുടര്‍ന്ന് ഊര്‍മ്മിള ജോലിക്ക് പോകുമ്പോള്‍ കമ്പിളിച്ചുങ്കത്തെ പാടത്തിന് സമീപം വെച്ച് ഭര്‍ത്താവ് ആക്രമിക്കുകയായിരുന്നു. വെട്ടേറ്റു വീണു കിടക്കുന്നത് കണ്ട നാട്ടുകാര്‍ ഊര്‍മ്മിളയെ ഉടന്‍ ചിറ്റൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ആക്രമണത്തിന് ശേഷം ഭര്‍ത്താവ് സ്ഥലത്തു നിന്നും കടന്നുകളഞ്ഞു. പൊലീസ് ഇയാള്‍ക്കു വേണ്ടി തിരച്ചില്‍ ആരംഭിച്ചു. അക്രമം നടത്തിയ ആയുധം പാടത്തിന് സമീപത്തു നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com