കോഴിക്കോട് എഐ ഡീപ് ഫേക്ക് സാമ്പത്തിക തട്ടിപ്പ്: മുഖ്യപ്രതിയുടെ കൂട്ടാളി അറസ്റ്റില്‍

സൈബര്‍ ക്രൈം പൊലീസാണ് ഗുജറാത്തിലെ മെഹ്‌സേന സ്വദേശിയായ ഷെയ്ഖ് മുര്‍സുവിനെ അറസ്റ്റു ചെയ്തത്
ഷെയ്ഖ് മുര്‍സു മയ്യ് ഹത്തായ് / ടിവി ദൃശ്യം
ഷെയ്ഖ് മുര്‍സു മയ്യ് ഹത്തായ് / ടിവി ദൃശ്യം

കോഴിക്കോട്: കോഴിക്കോട്ടെ എഐ ഡീപ് ഫേക്ക് സാമ്പത്തിക തട്ടിപ്പില്‍ മുഖ്യപ്രതിയുടെ കൂട്ടാളി അറസ്റ്റില്‍. ഗുജറാത്ത് സ്വദേശി ഷെയ്ഖ് മുര്‍സു മയ്യ് ഹത്തായ് ആണ് പിടിയിലായത്. 

കോഴിക്കോട് സ്വദേശി രാധാകൃഷ്ണനില്‍ നിന്നും എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണം തട്ടിയ കേസിലാണ് അറസ്റ്റ്. സൈബര്‍ ക്രൈം പൊലീസാണ് ഗുജറാത്തിലെ മെഹ്‌സേന സ്വദേശിയായ ഷെയ്ഖ് മുര്‍സുവിനെ അറസ്റ്റു ചെയ്തത്.

കേസിലെ മുഖ്യപ്രതി കൗശല്‍ ഷായുടെ കൂട്ടാളിയാണ് ഇയാള്‍. ഈ വ്യക്തിയാണ് തട്ടിപ്പിനായി വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ മുഖ്യപ്രതി കൗശല്‍ ഷായ്ക്ക് സംഘടിപ്പിച്ച് നല്‍കിയത്. 

ഗുജറാത്തില്‍ താമസിച്ച് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് സൈബര്‍ ക്രൈം പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തത്. ഇയാളെ ഗുജറാത്തില്‍ നിന്നും കോഴിക്കോട്ടെത്തിച്ചു. കേസിലെ മുഖ്യപ്രതി കൗശല്‍ ഷാ രാജ്യം വിട്ടതായും നേപ്പാളിലേക്ക് കടന്നതായും പൊലീസിന് സൂചന ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com