ദത്തുപുത്രി അക്രമ സ്വഭാവം കാണിക്കുന്നു; ദത്തെടുക്കല്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ ഹൈക്കോടതിയില്‍

തിരുവനന്തപുരം സ്വദേശികളായ ദമ്പതികളാണ്  ഹൈക്കോടതിയെ സമീപിച്ചത്
ഹൈക്കോടതി/ ഫയല്‍ ചിത്രം
ഹൈക്കോടതി/ ഫയല്‍ ചിത്രം

തിരുവനന്തപുരം: ദത്തുപുത്രിയുമായി ഒത്തുപോകാനാകാത്ത സാഹചര്യത്തില്‍ ദത്തെടുക്കല്‍ നടപടികള്‍ റദ്ദാക്കമെന്ന് ആവശ്യപ്പെട്ട് ദമ്പതികള്‍ ഹൈക്കോടതിയെ സമീപിച്ചു. വിഷയം സംബന്ധിച്ച് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ റിപ്പോര്‍ട്ട് കോടതി തേടി. തിരുവനന്തപുരം സ്വദേശികളായ ദമ്പതികളാണ്  ഹൈക്കോടതിയെ സമീപിച്ചത്. 

ഏക മകന്‍ 2017ല്‍ കാറപടകടത്തില്‍ മരിച്ചതോടെയാണ് ദമ്പതികള്‍ കുട്ടിയെ ദത്തെടുക്കാന്‍ തീരുമാനിക്കുന്നത്. കേരളത്തില്‍ ദത്തെടുക്കല്‍ നടപടികള്‍ക്കുള്ള കാലതാമസം ഉള്ളതിനാല്‍ പഞ്ചാബ് ലുധിയാനയിലെ സേവാ ആശ്രമത്തില്‍ നിന്നാണ് പതിമൂന്നുകാരിയെ ദത്തെടുത്തത്. കുട്ടിയുമായി ഒത്തുപോകാനാകാത്ത സാഹചര്യത്തില്‍ 2022 സെപ്റ്റംബറില്‍ തിരുവനന്തപുരം ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലാക്കി. ദത്തെടുത്ത നടപടി റദ്ദാക്കി ലുധിയാനയിലെ ആശ്രമത്തിലേക്ക് തിരിച്ചയക്കണമെന്ന്  അപേക്ഷയും നല്‍കി.

ദത്തെടുക്കല്‍ നടപടിയുടെ ചട്ടങ്ങള്‍ അനുസരിച്ച് വേണ്ട നടപടിയെടുക്കണമെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. പക്ഷേ,  ലുധിയാനയിലെ ആശ്രമം അധികൃതര്‍ കുട്ടിയെ തിരിച്ചെടുക്കാന്‍ തയ്യാറാക്കത്തത് പ്രതിസന്ധിയിലാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 

മകള്‍ ചിലപ്പോള്‍ അക്രമസ്വഭാവം കാണിക്കാറുണ്ടെന്നും ഭക്ഷണം കഴിക്കാതെ മുറിയടച്ചിരിക്കുമെന്നും രക്ഷിതാവിന്റെ അപേക്ഷയില്‍ പറയുന്നു. ഭാര്യയെ ആക്രമിക്കുകയും വീട് വിട്ടുപോകാനും ശ്രമിച്ചു. പലതവണ കൗണ്‍സിലിങ് നല്‍കിയിട്ടും മാറ്റമൊന്നുമുണ്ടായില്ലെന്നും അപേക്ഷയില്‍ പറയുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com