കുട്ടനാട്ടിലെ കര്‍ഷക ആത്മഹത്യ; മൃതദേഹവുമായി ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു 

ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് എംവി ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം
ദേശീയപാതയില്‍ കര്‍ഷകന്റെ മൃതദേഹവുമായി ആംബുലന്‍സ് കുറുകെയിട്ട് ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുന്നു
ദേശീയപാതയില്‍ കര്‍ഷകന്റെ മൃതദേഹവുമായി ആംബുലന്‍സ് കുറുകെയിട്ട് ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുന്നു

ആലപ്പുഴ: തകഴിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ  മൃതദേഹവുമായി ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. അമ്പലപ്പുഴ  തിരുവല്ല സംസ്ഥാന പാതയിലാണ് റോഡ് ഉപരോധിച്ചത്. തിരുവല്ല താലൂക്ക് ആശുപത്രിയില്‍നിന്ന് പോസ്റ്റുമോര്‍ട്ടത്തിനുശേഷം വിലാപയാത്രയായാണ് മൃതദേഹവുമായുള്ള ആംബുലന്‍സ് തകഴി ക്ഷേത്രം ജങ്ഷനില്‍ എത്തിച്ചത്. 

ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് എംവി ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. ആംബുലന്‍സ് റോഡിന് കുറുകെയിട്ടായികുന്നു പ്രതിഷേധം.  ആലപ്പുഴയില്‍ ആറുമാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ കര്‍ഷക ആത്മഹത്യയാണ് ഇതെന്നും സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

കടബാധ്യതയെ തുടര്‍ന്ന് വിഷം കഴിച്ച നെല്‍ കര്‍ഷകന്‍ തകഴി കുന്നുമ്മ അംബേദ്കര്‍ കോളനിയില്‍ കെജി പ്രസാദ് (55) ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്. ഭാരതീയ കിസാന്‍ സംഘ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് കൂടിയാണ്. കൃഷിയില്‍ പരാജയപ്പെട്ടുവെന്ന് സുഹൃത്തുമായി ഫോണില്‍ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്നു. വെള്ളിയാഴ്ച രാത്രിയിലാണ് വിഷം കഴിച്ചത്. തിരുവല്ല സ്വകാര്യ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ മരിച്ചു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കുടുംബാംഗങ്ങളെ കണ്ടു. തിരുവല്ലയിലെ ആശുപത്രിയിലെത്തിയാണ് കുടുംബത്തെ കണ്ടത്. കര്‍ഷകര്‍ ബുദ്ധിമുട്ടിലാണ്. അവര്‍ക്കുവേണ്ടി എന്തു ചെയ്യാനാകുമെന്ന് പരിശോധിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. കേന്ദ്രം വിഹിതം നല്‍കിയിട്ടും പിന്നെ എന്തുകൊണ്ടാണ് പണം ലഭിക്കാതിരുന്നതെന്ന് പരിശോധിക്കും. ആരെയും കുറ്റപ്പെടുത്തേണ്ട സമയമല്ല ഇതെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com