'വരാം എന്നു പറഞ്ഞു, ക്ഷണിച്ചു; വരാത്തതിൽ പരിഭവമില്ല'- ലീ​ഗിനു പിണറായിയുടെ പരോക്ഷ മറുപടി

പലസ്തീനു വേണ്ടി പ്രക്ഷോഭം സംഘടിപ്പിക്കുന്നതിൽ മുന്നിൽ ഇടതുപക്ഷമാണ്. ബഹുജന സ്വാധീനമുള്ള മറ്റു കക്ഷികൾ പ്രക്ഷോഭം സംഘടിപ്പിക്കാത്തത് എന്തുകൊണ്ടാണെന്നു മുഖ്യന്ത്രി ചോ​ദിച്ചു
കോഴിക്കോട് പലസ്തീൻ ഐക്യ​ദാർഢ്യ റാലിയിൽ സംസാരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ/ ഫെയ്സ്ബുക്ക്
കോഴിക്കോട് പലസ്തീൻ ഐക്യ​ദാർഢ്യ റാലിയിൽ സംസാരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ/ ഫെയ്സ്ബുക്ക്

കോഴിക്കോട്: പലസ്തീൻ ഐക്യ​ദാർഢ്യ റാലിയിലേക്ക് മുസ്ലിം ലീ​ഗിനെ ക്ഷണിച്ചത് പരോക്ഷമായി പരാമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് സിപിഎം സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലി ഉ​ദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പരാമർശിച്ചത്. 

'ഒരു കൂട്ടർ വരാമെന്നു പറഞ്ഞപ്പോൾ ക്ഷണിച്ചു. എന്തു സംഭവിക്കും എന്നു നേരത്തെ തന്നെ അറിയാമായിരുന്നു. വരാത്തതിൽ പരിഭവമില്ല'- മുഖ്യമന്ത്രി വ്യക്തമാക്കി. 

പലസ്തീനു വേണ്ടി പ്രക്ഷോഭം സംഘടിപ്പിക്കുന്നതിൽ മുന്നിൽ ഇടതുപക്ഷമാണ്. ബഹുജന സ്വാധീനമുള്ള മറ്റു കക്ഷികൾ പ്രക്ഷോഭം സംഘടിപ്പിക്കാത്തത് എന്തുകൊണ്ടാണെന്നു മുഖ്യന്ത്രി ചോ​ദിച്ചു. ആർക്കൊപ്പമെന്നു ചിലർക്ക് ഇപ്പോഴും തീരുമാനമെടുക്കാൻ ആകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. 

പലസ്തീനുമായി മാത്രമെ ഇന്ത്യക്ക് ബന്ധമുണ്ടായിരുന്നുള്ളു. പലസ്തീനെ മാത്രമെ നാം അംഗീകരിച്ചിരുന്നുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇസ്രയേല്‍ നാം അംഗീകരിക്കാത്ത രാഷ്ട്രമായിരുന്നു. സാധാരണ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം പോലും പുലര്‍ത്തിയിരുന്നില്ല. എപ്പോഴാണ് ഇതിന് മാറ്റം വന്നതെന്ന് ഓര്‍ക്കണം. 

അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങിയാണ് ഇസ്രയേലിനെ നാം അംഗീകരിച്ചത്. റാലിയില്‍ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com