കൊച്ചിയിലും കണ്ണൂരും വന്‍ സ്വര്‍ണവേട്ട; ക്രീം പായ്ക്കറ്റില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 640 ഗ്രാമിന്റെ നാലു സ്വര്‍ണ വളകള്‍ പിടിച്ചെടുത്തു

ഗ്രീന്‍ ചാനല്‍ വഴി കടക്കാന്‍ ശ്രമിച്ച യാത്രക്കാരിയെ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്
കൊച്ചിയിൽ പിടികൂടിയ സ്വർണം/ ടിവി ദൃശ്യം
കൊച്ചിയിൽ പിടികൂടിയ സ്വർണം/ ടിവി ദൃശ്യം

കൊച്ചി: ക്രീം പായ്ക്കറ്റിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം നെടുമ്പാശ്ശേരിയില്‍ കസ്റ്റംസ് പിടികൂടി. ഇറ്റലിയില്‍ നിന്നും ദോഹ വഴി കൊച്ചിയിലെത്തിയ കണ്ണൂര്‍ സ്വദേശി ജോസിയാണ് പിടിയിലായത്. 

ഗ്രീന്‍ ചാനല്‍ വഴി കടക്കാന്‍ ശ്രമിച്ച യാത്രക്കാരിയെ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. 640 ഗ്രാം വരുന്ന നാലു സ്വര്‍ണ വളകള്‍ ക്രീമിന്റെ പായ്ക്കറ്റിനുള്ളില്‍ ഒളിപ്പിച്ച വിലയിലായിരുന്നു. 34 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. 

കണ്ണൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 59 ലക്ഷം രൂപയുടെ സ്വര്‍ണവും കസ്റ്റംസ് പിടിച്ചെടുത്തു. റിയാദില്‍ നിന്നും എത്തിയ കണ്ണൂര്‍ സ്വദേശി സുലൈമാനില്‍ നിന്നാണ് 996 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തത്. 

സ്വര്‍ണം കുഴമ്പുരൂപത്തിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. എന്നാല്‍ കസ്റ്റംസ് പരിശോധനയില്‍ കുടുങ്ങുകയായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com