'2024ൽ കൊച്ചി  കാണണം'- ഏഷ്യയിൽ സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാം സ്ഥാനത്ത്

ലോക പ്രശസ്ത ട്രാവൽ പ്രസിദ്ധീകരണമായ കൊണ്ടെ നാസ്റ്റ് ട്രാവലർ ആണ് കൊച്ചിയെ പട്ടികയിൽ ഒന്നാമതായി ഉൾപ്പെടുത്തിയത്
ഫോർട്ട് കൊച്ചിയിലെ സായാഹ്നം/ ഫെയ്സ്ബുക്ക്
ഫോർട്ട് കൊച്ചിയിലെ സായാഹ്നം/ ഫെയ്സ്ബുക്ക്

കൊച്ചി: അടുത്ത വർഷം ഏഷ്യയിൽ നിശ്ചയമായും സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ കൊച്ചി ഒന്നാം സ്ഥാനത്ത്. ലോക പ്രശസ്ത ട്രാവൽ പ്രസിദ്ധീകരണമായ കൊണ്ടെ നാസ്റ്റ് ട്രാവലർ ആണ് കൊച്ചിയെ പട്ടികയിൽ ഒന്നാമതായി ഉൾപ്പെടുത്തിയത്. 

കൊച്ചിയുടെ സുസ്ഥിര വികസനം, മികച്ച ജല ​ഗതാ​ഗതം, ഉത്സവങ്ങൾ എന്നിവയാണ് പ്രധാന ആകർഷകമായി വിവരിക്കുന്നത്. പട്ടികയിൽ ഉൾപ്പെട്ട ഏക ഇന്ത്യൻ ന​ഗരവും കൊച്ചിയാണ്. ഉത്തരവാദിത്വ ടൂറിസം മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ നിഷ്കർഷയാണ് ഈ നേട്ടത്തിനു പിന്നിലെന്നു ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് വ്യക്തമാക്കി. 

നേപ്പാളിലെ കാഠ്മണ്ഡു താഴ്വര, സിം​ഗപ്പുർ, ഉസ്ബെക്കിസ്ഥാനിലെ സിൽക്ക് റോഡ്, ജപ്പാനിലെ കോബെ ന​ഗരം, തായ്ലൻഡിലെ ബാങ്കോക്ക്, മം​ഗോളിയ, യുഎഇയിലെ റാസ് അൽ ഖൈമ, സൗ​ദി അറേബ്യയിലെ ചുവന്ന സമു​ദ്രം, വിയറ്റ്നാമിലെ ഡാ നം​ഗ്, തെക്കൻ, മധ്യ ശ്രീലങ്ക എന്നിവയാണ് പട്ടികയിൽ മറ്റ് സ്ഥലങ്ങൾ.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com