ഫുട്ബോൾ ടർഫ് പണിക്കിടെ ​ഗോൾ പോസ്റ്റ് ദേഹത്തു വീണു: 59കാരൻ മരിച്ചു

തുമ്പപ്പാടം ഫൂട്ട് ഔട്ട് ടർഫിലാണ് അപകടമുണ്ടായത്
സിദ്ദിഖ്
സിദ്ദിഖ്

കോഴിക്കോട്: ഫുട്ബോൾ ടർഫിലെ  അറ്റകുറ്റ ജോലിക്കിടെ ഗോൾ പോസ്റ്റ്‌ ദേഹത്ത് വീണയാൾ മരിച്ചു. കോടമ്പുഴ പള്ളിമേത്തൽ അയ്യപ്പൻകണ്ടിയിൽ താമസിക്കുന്ന വടക്കേ വീട്ടിൽ സിദ്ദിഖ് (59) ആണ് മരിച്ചത്. തുമ്പപ്പാടം ഫൂട്ട് ഔട്ട് ടർഫിലാണ് അപകടമുണ്ടായത്. 

ഞായറാഴ്ച രാവിലെ എട്ട് മണിയോടെ ടർഫിലെ പണിക്കിടെയാണ് അപകടമുണ്ടായത്. നാട്ടുകാർ ചുങ്കത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: റുക്കിയ.  മക്കൾ: ഷെറീന, റിയാസ്, റിഷാദ്. മരുമക്കൾ : സലീം, സുമയ്യ, ബുസൈന.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com