ഒൻപതു വയസുകാരിക്ക് നേരെ ലൈം​ഗികാതിക്രമം; 57കാരന് 11 വർഷം തടവ്

കേസിൽ പൊലീസ് 19 സാക്ഷികളെയും 14 രേഖകളും ഹാജരാക്കി
ബാബു
ബാബു
Updated on

ആലപ്പുഴ: ചേർത്തലയിൽ ഒൻപതു വയസുകാരിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ 57കാരന് 11 വര്‍ഷം തടവും ഒരുലക്ഷം പിഴയും.
തൈക്കാട്ടുശ്ശേരി സ്വദേശി ഇല്ലിക്കല്‍ചിറ ബാബുവിനെയാണ് ചേര്‍ത്തല ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്
പിഴയടക്കാത്ത സാഹചര്യത്തില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.

2022 വിഷുവിന്റെ തലേ ദിവസമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഡിഷ് ചാര്‍ജ്ജ് ചെയ്‌ത് അപ്പുപ്പനൊപ്പം തിരിച്ചുവരുമ്പോള്‍ ഇടവഴിയില്‍ വച്ച് പ്രതി കുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തിയത്. വീട്ടിലെത്തിയ കുട്ടി വിവരം അമ്മൂമ്മയോട് പറയുകയും ജോലി സ്ഥലത്തായിരുന്ന കുട്ടിയുടെ അമ്മ വിവരമറിഞ്ഞെത്തി പൊലീസില്‍ അറിയിക്കുകയായിരുന്നു. കേസിൽ പൊലീസ് 19 സാക്ഷികളെയും 14 രേഖകളും ഹാജരാക്കി. പൂച്ചാക്കല്‍ ഇന്‍സ്‌പെക്ടറായിരുന്ന കെ ജെ ജേക്കബ് നേതൃത്വത്തിലായിരുന്നു അന്വേഷണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com