സൈനബ വധക്കേസ്: ഒരു പ്രതി കൂടി അറസ്റ്റില്‍; ആറര പവന്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു

സൈനബയുടെ സ്വര്‍ണം തട്ടിയെടുത്ത സംഘത്തിലുള്ള ആളാണ് പിടിയിലായത് 
കൊല്ലപ്പെട്ട സൈനബ/ ടിവി ദൃശ്യം
കൊല്ലപ്പെട്ട സൈനബ/ ടിവി ദൃശ്യം

കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സൈനബ വധക്കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. ഗൂഡല്ലൂര്‍ സ്വദേശി ശരത് ആണ് പിടിയിലായത്. മുഖ്യപ്രതി സമദ്, കൂട്ടുപ്രതി സുലൈമാന്‍ എന്നിവരില്‍ നിന്നും സൈനബയുടെ സ്വര്‍ണം തട്ടിയെടുത്ത സംഘത്തിലുള്ള ആളാണ് ശരത്. 

ഗൂഡല്ലൂരില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ശരത് പിടിയിലാകുന്നത്. ഇയാളില്‍ നിന്നും സൈനബയുടെ മാല ഉള്‍പ്പെടെ ആറര പവന്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 

പ്രതികൾ സൈനബയിൽ നിന്ന് തട്ടിയെടുത്ത അവശേഷിക്കുന്ന സ്വർണവും പണവും ഇതുവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രതികൾ സ്വർണം മറ്റൊരു സംഘത്തിന് കൈമാറിയതായാണ് പൊലീസിന്റെ നിഗമനം. സ്വർണവും പണവും തട്ടിയ സംഘത്തെ ഉടൻ പിടികൂടാനാകുമെന്ന് പൊലീസ് സൂചിപ്പിച്ചു.

കഴിഞ്ഞ 13-നാണ് കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശിനി സൈനബയെ സ്വർണാഭരണങ്ങളും പണവും കൈക്കലാക്കുന്നതിനായി കൊന്ന് നാടുകാണി ചുരത്തിൽ തള്ളിയത്. മലപ്പുറം സ്വദേശി സമദും സുഹൃത്ത് സുലൈമാനും ചേർന്നാണ് കൊലപാതകം നടത്തിയത്. ചുരത്തിൽ നടത്തിയ പരിശോധനയിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com