36കാരനായ നഴ്സിന് മസ്തിഷ്കമരണം; ഹൃദയം ഉൾപ്പടെയുള്ള അവയവങ്ങൾ ദാനം ചെയ്തു, ഹെലികോപ്റ്ററിൽ കൊച്ചിയിലേക്ക് 

സെൽവിൻ ശേഖറിന്റെ ഹൃദയവും വൃക്കയും പാൻക്രിയാസുമാണ് ധാനം ചെയ്തത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ അവയവങ്ങൾ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് കൊണ്ടുവരാനുള്ള നടപടി തുടങ്ങി. 36 വയസ്സുള്ള സെൽവിൻ ശേഖർ എന്ന സ്റ്റാഫ് നഴ്സിനാണ് മസ്തിഷ്ക മരണം സംഭവിച്ചത്. വ്യോമ മാർ​ഗമായിരിക്കും അവയവങ്ങൾ എത്തിക്കുക. 

സെൽവിൻ ശേഖറിന്റെ ഹൃദയവും വൃക്കയും പാൻക്രിയാസുമാണ് ധാനം ചെയ്തത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽനിന്നും എറണാകുളത്തേക്ക് അൽപ സമയത്തിനകം വ്യോമ മാർഗം എത്തിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം ഹെലികോപ്റ്ററിലാണ് അവിടേക്ക് എത്തിക്കുന്നത്.

ഹൃദയം ലിസി ഹോസ്പിറ്റലിലും വൃക്കയും പാൻക്രിയാസും ആസ്റ്റർ മെഡിസിറ്റിയിലുമാണ് നൽകുന്നത്. അവയവം എടുക്കുന്നതിനുള്ള ശസ്ത്രക്രിയകൾ കിംസ് ആശുപത്രിയിൽ ആരംഭിച്ചു. മൃതസഞ്ജീവനി പദ്ധതി വഴിയാണ് അവയവ വിന്യാസം ഏകോപിപ്പിക്കുന്നത്. സുഗമമായ അവയവ വിന്യാസത്തിന് മുഖ്യമന്ത്രി പൊലീസിനു നിർദ്ദേശം നൽകി. സെൽവിൻ ശേഖറിന്റെ  ഭാര്യയും സ്റ്റാഫ് നഴ്സാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com