വ്യാജ രേഖ നൽകി ഭവനനിര്‍മാണ പദ്ധതിയിൽ നിന്ന് പണം കൈപ്പറ്റി, വീട് നിർമിച്ചില്ല: തടവും പിഴയും

ഇടുക്കി ജില്ലയിലെ പള്ളിവാസൽ നിവാസിയായ മുരുകനാണ് ശിക്ഷിക്കപ്പെട്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൊടുപുഴ: ഭവനനിര്‍മാണ പദ്ധതിയിൽ നിന്ന് പണം കൈപ്പറ്റിയ ശേഷം വീട് നിർമിക്കാതെയിരുന്ന ആൾക്ക് ശിക്ഷ. ആറ് മാസം തടവും 2000 രൂപ പിഴയുമാണ് വിജിലൻസ് കോടതി വിധിച്ചത്. ഇടുക്കി ജില്ലയിലെ പള്ളിവാസൽ നിവാസിയായ മുരുകനാണ് ശിക്ഷിക്കപ്പെട്ടത്. 

1998-2003 കാലഘട്ടത്തിൽ സർക്കാരിന്റെ ഗോൾഡൻ ജൂബിലി മൈത്രി ഭവന നിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ടാണ് കേസ്. വ്യാജ രേഖകൾ നൽകി മുരുകൻ വീട് വയ്ക്കുന്നതിനുള്ള വ്യാജ രേഖകൾ ഹാജരാക്കുകയായിരുന്നു. 34,300 രൂപയാണ് പദ്ധതിപ്രകാരം ഗ്രാന്റ് കൈപ്പറ്റിയത്. ശേഷം വീട് വയ്ക്കാതെ പണം തിരിമറി നടത്തുകയായിരുന്നു. ഈ കേസിലാണ് പ്രതിയായ മുരുകൻ കുറ്റക്കാരനാണെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി കണ്ടെത്തിയത്.

ഇടുക്കി വിജിലൻസ് യൂണിറ്റ് മുൻ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എം രാധാകൃഷ്ണൻ നായരാണ് കേസ് രജിസ്റ്റർ ചെയ്തത്. എസ്. ബാലചന്ദ്രൻ നായർ വി വിജയൻ, ജോൺസൻ ജോസഫ്,  കെ വി ജോസഫ് എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ  സരിത. വി.എ ഹാജരായി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com