വൈദ്യുതി ബില്‍ കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍; ആകര്‍ഷകമായ സമ്മാന പദ്ധതി പ്രഖ്യാപിച്ച് കെഎസ്ഇബി 

വൈദ്യുതി ബില്‍ കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ പ്രോത്സാഹനാര്‍ത്ഥം ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ സമ്മാന പദ്ധതി പ്രഖ്യാപിച്ച് കെഎസ്ഇബി
ഫയൽ ചിത്രം
ഫയൽ ചിത്രം

തിരുവനന്തപുരം: വൈദ്യുതി ബില്‍ കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ പ്രോത്സാഹനാര്‍ത്ഥം ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ സമ്മാന പദ്ധതി പ്രഖ്യാപിച്ച് കെഎസ്ഇബി. വിതരണ വിഭാഗത്തിലെ ഓരോ ഇലക്ട്രിക്കല്‍ സര്‍ക്കിളിനു കീഴിലും ഈ പദ്ധതിയുടെ ഭാഗമാകുന്നവരില്‍ നിന്നും പ്രത്യേക സോഫ്റ്റ് വെയറിന്റെ സഹായത്തോടെ നടത്തുന്ന നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഓരോ ഉപഭോക്താവിനാണ് സമ്മാനം ലഭിക്കുക. ഡിസംബര്‍ ആദ്യ വാരത്തിലും ജനുവരി ആദ്യ വാരത്തിലും നറുക്കെടുപ്പ് നടത്തും. പദ്ധതിയുടെ ഭാഗമായി ഒടുക്കിയ ആകെ പലിശ തുകയുടെ 4 ശതമാനം കണക്കാക്കി പരമാവധി 10,000 രൂപ വരെ സമ്മാനമായി നേടാമെന്ന് കെഎസ്ഇബിയുടെ കുറിപ്പില്‍ പറയുന്നു. 

കുറിപ്പ്:

വൈദ്യുതി ബില്‍ കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ പ്രോത്സാഹനാര്‍ത്ഥം ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ സമ്മാന പദ്ധതി!. 
വിതരണ വിഭാഗത്തിലെ ഓരോ ഇലക്ട്രിക്കല്‍ സര്‍ക്കിളിനു കീഴിലും ഈ പദ്ധതിയുടെ ഭാഗമാകുന്നവരില്‍ നിന്നും പ്രത്യേക സോഫ്റ്റ് വെയറിന്റെ സഹായത്തോടെ നടത്തുന്ന നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഓരോ ഉപഭോക്താവിനാണ് സമ്മാനം ലഭിക്കുക. ഡിസംബര്‍ ആദ്യ വാരത്തിലും ജനുവരി ആദ്യ വാരത്തിലും നറുക്കെടുപ്പ് നടത്തും. പദ്ധതിയുടെ ഭാഗമായി ഒടുക്കിയ ആകെ പലിശ തുകയുടെ 4 ശതമാനം കണക്കാക്കി പരമാവധി 10,000 രൂപ വരെ സമ്മാനമായി നേടാം. 2023 നവംബര്‍ 30 വരെ പണമടച്ചവരില്‍ നിന്നും ഡിസംബര്‍ ആദ്യ വാരത്തിലും ഡിസംബര്‍ മാസത്തില്‍ പണമടച്ചവരില്‍ നിന്നും 2024 ജനുവരി ആദ്യ വാരത്തിലും നറുക്കെടുപ്പിലൂടെ സമ്മാനാര്‍ഹരെ കണ്ടെത്തും. 
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ഭാഗമായി പരമാവധി തുക ശേഖരിച്ച കെ എസ് ഇ ബി സെക്ഷന്‍, സര്‍ക്കിള്‍, എസ് ഒ ആര്‍ ഓഫീസുകള്‍ക്കായി പ്രത്യേക ഇന്‍സന്റീവ് സ്‌കീമും പ്രഖ്യാപിച്ചിട്ടുണ്ട്.
രണ്ടു  വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള  വൈദ്യുതി ബില്‍ കുടിശ്ശിക വമ്പിച്ച പലിശ ഇളവോടെ അനായാസം അടച്ചുതീര്‍ക്കാനുള്ള മാര്‍ഗ്ഗമാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി.  റെവന്യൂ റിക്കവറി നടപടികള്‍ പുരോഗമിക്കുന്നതോ കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശ്ശികകളും ഈ പദ്ധതിയിലൂടെ തീര്‍പ്പാക്കാം.  
15 വര്‍ഷത്തിന് മുകളിലുള്ള കുടിശ്ശികകള്‍ക്ക് 4% അഞ്ചു മുതല്‍ 15 വര്‍ഷം വരെ പഴക്കമുള്ള കുടിശ്ശികകള്‍ക്ക് 5% രണ്ടു മുതല്‍ അഞ്ച് വര്‍ഷം വരെ പഴക്കമുള്ള കുടിശ്ശികകള്‍ക്ക് 6% എന്നിങ്ങനെയാണ് പലിശനിരക്ക്. പലിശ തുക 6 തവണകളായി അടയ്ക്കാനും അവസരമുണ്ട്. മുഴുവന്‍ വൈദ്യുതി കുടിശ്ശികയും പലിശയുള്‍പ്പെടെ ഒറ്റത്തവണയായി തീര്‍പ്പാക്കിയാല്‍ ആകെ പലിശ തുകയില്‍ 2% അധിക ഇളവും ലഭിക്കും.
ലോ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് അതത് സെക്ഷന്‍ ഓഫീസിലും ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് സ്പെഷ്യല്‍ ഓഫീസര്‍ റെവന്യൂ കാര്യാലയത്തിലുമാണ് ഈ സേവനം ലഭ്യമാവുക. https://ots.kseb.in എന്ന പ്രത്യേക വെബ്‌പോര്‍ട്ടല്‍ വഴി കുടിശ്ശിക സംബന്ധിച്ച വിശദാംശങ്ങള്‍ അറിയാനും പണമടയ്ക്കാനും കഴിയും
കൂടുതല്‍ വിവരങ്ങള്‍ക്ക് https://kseb.in  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com