പുലിയെ കിണറ്റിൽ നിന്ന് രക്ഷിച്ചു, പുറത്തെടുത്തത് മയക്കുവെടിവച്ച്  

കിണറ്റില്‍ കിടക്കുന്ന പുലിയെ ആദ്യം വലയില്‍ കുരുക്കി പുറത്തേക്ക് ഉയര്‍ത്തുകയായിരുന്നു
പുലിയെ വലയിലാക്കി പുറത്തെത്തിക്കുന്നു/ വിഡിയോ സ്ക്രീൻഷോട്ട്
പുലിയെ വലയിലാക്കി പുറത്തെത്തിക്കുന്നു/ വിഡിയോ സ്ക്രീൻഷോട്ട്

കണ്ണൂര്‍: കണ്ണൂര്‍ പെരിങ്ങത്തൂരില്‍ നിര്‍മ്മാണത്തിലിരുന്ന വീടിന്റെ കിണറ്റില്‍ വീണ പുലിയെ പുറത്തെത്തിച്ചു. മയക്കുവെടി വെച്ചതിനു ശേഷമാണ് പുലിയെ പുറത്തെത്തിച്ചത്. കിണറ്റില്‍ കിടക്കുന്ന പുലിയെ ആദ്യം വലയില്‍ കുരുക്കി പുറത്തേക്ക് ഉയര്‍ത്തുകയായിരുന്നു. തുടർന്ന് മയക്കുവെടി വെച്ച് പാതി മയക്കത്തിലാണ് കൂട്ടിലേക്ക് മാറ്റിയത്. 

അണിയാരത്തെ സുനീഷിന്റെ വീട്ടിലെ കിണറ്റിലാണ് പുള്ളിപ്പുലിയെ കണ്ടെത്തിയത്.  എട്ട് മണിക്കൂർ രക്ഷാപ്രവർത്തനത്തിനു ശേഷമാണ് പുലിയെ കിണറ്റിന്റെ വെളിയിലേക്ക് എത്തിച്ചത്. പുലിയ പുറത്തെടുക്കാന്‍ വയനാട്ടില്‍ നിന്നാണ് പ്രത്യേക സംഘം എത്തിയിരുന്നു.  വെറ്റിനറി ഡോക്ടര്‍ ഡോ അജേഷ് മോഹന്‍ദാസിന്റെ നേതൃത്വത്തിലാണ് ദൗത്യം നടക്കുന്നത്. ആറളത്തു നിന്നാണ് പുതിയ 

രാവിലെ 9.30നാണ് വീട്ടിലെ കിണറ്റിനുള്ളിൽ പുലിയെ കണ്ടെത്തിയത്. തുടർന്ന് വീട്ടുകാർ വനം വകുപ്പിനെ അറിയിക്കുകയായിരുന്നു. വൈകാതെ കിണറ്റിലെ വെള്ളം വറ്റിക്കുകയായിരുന്നു. കരയ്ക്ക് എത്തിച്ച് പുലിയുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച ശേഷമാവും കാട്ടിലേക്ക് വിടണമോ എന്നു തീരുമാനിക്കുക. ജനവാസ മേഖലയായ പ്രദേശത്തിന് സമീപത്തൊന്നും വനമേഖലയില്ല. പുലിയെ കണ്ടെത്തിയതോടെ നാട്ടുകാര്‍ ആശങ്കയിലാണ്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com