കൊല്ലത്ത് കക്ക വാരുന്നതിൽ നിരോധനം; ലംഘിച്ചാൽ കടുത്ത നടപടി

ഈ കാലയളവിൽ കക്ക വാരുന്നതും വിൽക്കുന്നതും ശിക്ഷാർഹം
പ്രതീകാത്മക ചിത്രം/എക്‌സ്‌പ്രസ് ചിത്രം
പ്രതീകാത്മക ചിത്രം/എക്‌സ്‌പ്രസ് ചിത്രം

കൊല്ലം: ഡിസംബർ ഒന്ന് മുതൽ ഫെബ്രുവരി 29 വരെ കക്ക വാരുന്നതിന് ജില്ലയിൽ നിരോധനം. കറുത്ത കക്ക, കല്ലുമ്മക്കായ എന്നിവ വാരുന്നതിന് നിരോധനം ബാധകമാവില്ല. മഞ്ഞ കക്ക വളരുന്ന പ്രദേശങ്ങളിലാണ് ഇക്കൊല്ലത്തെ നിരോധനം ബാധകമെന്ന് ജില്ല കലക്ടർ അറിയിച്ചു. 

താന്നിപ്രദേശത്തിന്റെ തെക്ക് മുതല്‍ മണിയംകുളം റെയില്‍പാലത്തിന് പടിഞ്ഞാറുള്ള പരവൂര്‍ കായല്‍ പ്രദേശം, അഷ്ടമുടി കായലിന്റെ ഭാഗമായ ചവറ കായല്‍ പൂര്‍ണമായും, സെന്‍ട്രല്‍ കായല്‍ അഴിമുഖം മുതല്‍ വടക്കോട്ട് പുളിമൂട്ടില്‍ കടവ്, തെക്ക് മണലികടവ് വരെ, തെക്ക്-പടിഞ്ഞാറ് കാവനാട് ബൈപാസ് പാലം വരെ (പ്രാക്കുളംകായല്‍ ഉള്‍പ്പടെ), കായംകുളം കായലില്‍ ടിഎസ് കനാല്‍ അഴീക്കല്‍ പാലം മുതല്‍ വടക്ക്-പടിഞ്ഞാറ് അഴിമുഖം വരെ, വടക്ക്-കിഴക്ക് ആയിരംതെങ്ങ് ഫിഷ്ഫാം കഴിഞ്ഞുള്ള ടി എം തുരുത്ത് വരെയുമാണ് നിരോധനം. 

ഇവിടങ്ങളില്‍ നിന്ന് നിരോധന കാലയളവില്‍ മഞ്ഞ കക്ക വാരല്‍-വിപണനം, ഓട്ടി വെട്ടല്‍-ശേഖരണം, പൊടി കക്ക ശേഖരണം എന്നിവ ശിക്ഷാര്‍ഹമാണ് എന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com