അനധികൃത സ്വത്ത് സമ്പാദനം: സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ മാറ്റി; മുല്ലക്കര രത്‌നാകരന് ചുമതല

സിപിഐ വനിതാ നേതാവായ ശ്രീനാദേവി കുഞ്ഞമ്മയാണ് പാര്‍ട്ടിക്ക് പരാതി നല്‍കിയത്.
എപി ജയന്‍/ ഫെയ്‌സ്ബുക്ക്‌
എപി ജയന്‍/ ഫെയ്‌സ്ബുക്ക്‌

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എപി ജയനെ മാറ്റി. പകരം മുല്ലക്കര രത്‌നാകരനാണ് ചുമതല. ഇന്ന് ചേര്‍ന്ന സിപിഐ സംസ്ഥാന എക്‌സിക്യുട്ടിവിന്റെതാണ് തീരുമാനം. 
 
സിപിഐ വനിതാ നേതാവായ ശ്രീനാദേവി കുഞ്ഞമ്മയാണ് പാര്‍ട്ടിക്ക് പരാതി നല്‍കിയത്. ജില്ലാ പഞ്ചായത്തില്‍ സീറ്റ് നല്‍കുന്നതിനു 3 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നായിരുന്നു പരാതി. സിപിഐ എക്‌സിക്യൂട്ടീവ് അംഗം കെകെ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള കമ്മിഷനാണ് പരാതി അന്വേഷിച്ചത്. ആര്‍ രാജേന്ദ്രന്‍, സികെ ശശിധരന്‍, പി വസന്തം എന്നിവരായിരുന്നു അംഗങ്ങള്‍. 

അന്വേഷണ സമിതി റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി വിശദീകരണം തേടിയശേഷമാണ് നടപടിയെടുത്തത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com