സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു; കുടുംബത്തിലെ അഞ്ച് പേർക്ക് ​ഗുരുതര പരിക്ക്

പരിക്കേറ്റവരെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം: സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കുടുംബത്തിലെ ‌അഞ്ച് പേർക്ക് ​ഗുരുതര പരിക്ക്. തൃക്കൊടിത്താനം കുന്നുമ്പുറത്ത് വെച്ച് വൈകുന്നേരം നാലു മണിയോടെയാണ് അപകടം. തൃക്കൊടിത്താനം കോച്ചേരി ജിനോഷ് ജോർജും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.

കാറിൽ ഉണ്ടായിരുന്ന ജിനോഷിന്റെ ഭാര്യ സോണിയ മക്കളായ ആൻ മേരി, ആൻഡ്രിയ, ആന്റണി എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.ഇവരെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃക്കൊടിത്താനത്തേക്ക് പോവുകയായിരുന്ന ബസ് എതിർ ദിശയിൽ നിന്ന് എത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com