ജെഡിഎസ് ബിജെപിക്കൊപ്പം; ദേവഗൗഡയെ അതൃപ്തി അറിയിച്ച് കേരള ഘടകം; ഭാവി തീരുമാനം ഏഴിന്

ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ്, മന്ത്രി കെ കൃഷ്ണൻകുട്ടി എന്നിവരാണ് കേരള ഘടകത്തിന്റെ അതൃപ്തി അറിയിച്ചത്
മാത്യു ടി തോമസ്/ ഫെയ്സ്ബുക്ക്
മാത്യു ടി തോമസ്/ ഫെയ്സ്ബുക്ക്

കൊച്ചി: ജനതാദള്‍ എസ് എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ സ്വീകരിക്കേണ്ട നിലപാട് സംസ്ഥാന നേതൃയോഗം തീരുമാനിക്കും. ഇതിനായി ഈ മാസം ഏഴിന് സംസ്ഥാന നിര്‍വാഹക സമിതി വിളിച്ചു. ബിജെപിക്കൊപ്പം ചേര്‍ന്നുകൊണ്ട് എല്‍ഡിഎഫില്‍ തുടരാനാകില്ലെന്ന് സിപിഎം ജെഡിഎസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. 

ജെഡിഎസിലെ ബഹുഭൂരിപക്ഷം നേതാക്കളും എല്‍ഡിഎഫില്‍ തുടരണമെന്ന അഭിപ്രായക്കാരാണ്. ജനതാദള്‍ എസ് ബിജെപിയുമായി സഹകരിക്കാന്‍ തീരുമാനിച്ചതില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ഇന്നലെ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയെ അതൃപ്തി അറിയിച്ചിരുന്നു. 

ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ്, മന്ത്രി കെ കൃഷ്ണൻകുട്ടി എന്നിവരാണ് കേരള ഘടകത്തിന്റെ അതൃപ്തി അറിയിച്ചത്. എൻഡിഎ സഖ്യത്തിൽ ചേരാൻ കർണാടകയിലെ സാഹചര്യം മാത്രമാണ് പരിഗണിച്ചത്. 2006ൽ ബിജെപിയുമായി ദൾ സഖ്യമുണ്ടാക്കിയപ്പോഴും  തങ്ങൾ വ്യത്യസ്ത നിലപാട് സ്വീകരിച്ചതും നേതാക്കൾ ചൂണ്ടിക്കാട്ടി. തങ്ങളുടെ നിലപാട് ദേവഗൗഡ ഉൾക്കൊണ്ടിട്ടുണ്ടെന്ന് മാത്യു ടി.തോമസ് പറഞ്ഞു 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com