കുരങ്ങന്മാരുടെ ബഹളം; വീടിന് പിന്നില്‍ കൂറ്റന്‍ രാജവെമ്പാല; ഭയന്ന് വീട്ടുകാര്‍

ഭയന്നുപോയ വീട്ടുകാര്‍ ഉടന്‍ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു
പിടികൂടിയ രാജവെമ്പാല/ ടിവി ദൃശ്യം
പിടികൂടിയ രാജവെമ്പാല/ ടിവി ദൃശ്യം

തൃശൂര്‍: കുരങ്ങന്മാരുടെ ബഹളം കേട്ട് നോക്കിയപ്പോള്‍ വീടിന് പിന്നില്‍ കൂറ്റന്‍ രാജവെമ്പാല. 15 അടി നീളമുള്ള രാജവെമ്പാല വിറകുപുരയിലേക്ക് കയറുന്നതാണ് വീട്ടുകാർ കണ്ടത്. 

തൃശൂര്‍ കട്ടിലപൂവം സ്വദേശി റെജിയുടെ വീട്ടിലാണ് രാജവെമ്പാലയെ കണ്ടത്. ഭയന്നുപോയ വീട്ടുകാര്‍ ഉടന്‍ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. 

തുടര്‍ന്ന് വൈല്‍ഡ് ആനിമല്‍ റെസ്‌ക്യൂവര്‍ ലിജോയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. വിറകുപുരയില്‍ നിന്നും പാമ്പിനെ പിടിച്ച് ഉള്‍വനത്തിലേക്ക് തുറന്നു വിട്ടു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com