ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴയിട്ടു; എസ്‌ഐ സീറ്റ് ബെല്‍റ്റ് ഇടാത്തത് ചോദ്യം ചെയ്തു; യുവാക്കള്‍ക്കെതിരെ കേസ്

പൊലീസ് വാഹനം തടഞ്ഞതിനും ഔദ്യോഗിക നിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

കണ്ണൂര്‍: മാഹി ചൊക്ലിയില്‍ പൊലീസും നാട്ടുകാരും തമ്മില്‍ കയ്യേറ്റം. ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് പൊലീസ് യുവാവിന് പിഴയിട്ടിരുന്നു. ഇതേതുടര്‍ന്ന് പൊലീസ് വാഹനത്തെപിന്തുടര്‍ന്ന് എത്തിയ യുവാവ് സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനെ തിരിച്ച് ചോദ്യം ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വാക്കേറ്റം ഉണ്ടായത്. പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നാരോപിച്ച് പൊലീസ് യുവാക്കള്‍ക്കെതിരെ കേസ് എടുത്തു

ഇന്നലെ വൈകീട്ടാണ് ആറ് മണിക്കാണ് കേസിനാസ്പദമായ സംഭവം. യുവാവ് സ്‌കൂട്ടറില്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് ചൊക്ലി പൊലീസ് പിഴ ഈടാക്കിയിരുന്നു. പിന്നാലെ പൊലീസ് വാഹനം ടൗണിലേക്ക്‌പോകുന്നതിനിടെ സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് എത്തിയ യുവാവ് എന്തുകൊണ്ടാണ് പൊലീസ് സീറ്റ് ബെല്‍റ്റ് ഇടാത്തതെന്ന് ചൊക്ലി എസ്‌ഐയോട് ചോദിച്ചതാണ് വാക്കുതര്‍ക്കത്തിന് കാരണമായത്. 

നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നും അതുകൊണ്ടാണ് പൊലീസിനെ ചോദ്യം ചെയ്തതെന്നുമാണ് യുവാവ് പറയുന്നത്. പൊലീസും യുവാക്കളും തമ്മിലുള്ള വാക്കേറ്റം സാമൂഹികമാധ്യമങ്ങളില്‍ ഉള്‍പ്പടെ വ്യാപകമായി പ്രചരിച്ചു. പൊലീസ് വാഹനം തടഞ്ഞതിനും ഔദ്യോഗിക നിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് പൊലീസ് യുവാക്കള്‍ക്കെതിരെ
കേസ് എടുത്തിരിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com