കൊച്ചി: കഞ്ചാവ് കേസില്‍ സിപിഎം നേതാവിന്റെ മകനെ ആളുമാറി കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കൊച്ചി ഏലൂര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായ ആയൂബ്, ജിജോ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്.സിപിഎം ധര്‍മടം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ മകനെയാണ് പൊലീസ് ആളുമാറി കസ്റ്റഡിയിലെടുത്തത്.
കഞ്ചാവ് കേസിലെ കൂട്ടുപ്രതികളില്‍ ഒരാളായ യുവാവ് കൊച്ചിയില്‍ വരുന്നുണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഏലൂര്‍ പൊലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ ഇവരെ പിടിക്കാന്‍ പോയത്. പിന്നാലെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ മകനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാല്‍ യുവാവ് താന്‍ നിരപരാധിയാണെന്ന് പറയുകയും യുവാവും പൊലീസുമായി വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് യുവാവിനെ മര്‍ദിക്കുകയും ചെയ്തു. പിന്നീടാണ് ഇദ്ദേഹം ധര്‍മടം സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ മകനാണെന്ന വിവരം അറിയുന്നത്.
ഇദ്ദേഹം പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചത്. അതേസമയം, സംഭവത്തില്‍ വിശദമായ അന്വേഷണമുണ്ടാകുമെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക