ഫീസിന്റെ പേരിൽ ടിസി തടയാൻ പറ്റില്ല; വിദ്യാഭ്യാസം മൗലിക അവകാശം; ഹൈക്കോടതി

കാഞ്ഞങ്ങാട് സദ്​ഗുരു പബ്ലിക്ക് സ്കൂൾ പ്രിൻസിപ്പലാണ് ഫീസ് നൽകാനുണ്ടെന്ന പേരിൽ ടിസി നിഷേധിച്ചത്. 2023-24 അധ്യയന വർഷത്തെ ഫീസ് അടയ്ക്കാത്തതിനാലാണ് ടിസി നൽകാത്തതെന്നായിരുന്നു പ്രിൻസിപ്പലിന്റെ വാദം
ഹൈക്കോടതി/ ഫയല്‍ ചിത്രം
ഹൈക്കോടതി/ ഫയല്‍ ചിത്രം

കൊച്ചി: സ്കൂളിലെ ട്യൂഷൻ ഫീസ് നൽകാനുണ്ടെന്നതിന്റെ പേരിൽ വിദ്യാർത്ഥിക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടിസി) നിഷേധിക്കാനാകില്ലെന്നു ഹൈക്കോടതി. വിദ്യാഭ്യാസം മൗലിക അവകാശമാണെന്നും കോടതി ചൂണ്ടിക്കാട്ടി. 

കാഞ്ഞങ്ങാട് സ്വദേശിനിയായ എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്കു ടിസി നൽകാൻ ഉത്തരവിട്ട് ജസ്റ്റിസ് ബസന്ത് ബാലാജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാഞ്ഞങ്ങാട് സദ്​ഗുരു പബ്ലിക്ക് സ്കൂൾ പ്രിൻസിപ്പലാണ് ഫീസ് നൽകാനുണ്ടെന്ന പേരിൽ ടിസി നിഷേധിച്ചത്. 

2023-24 അധ്യയന വർഷത്തെ ഫീസ് അടയ്ക്കാത്തതിനാലാണ് ടിസി നൽകാത്തതെന്നായിരുന്നു പ്രിൻസിപ്പലിന്റെ വാദം. വിദേശത്തു പഠിക്കാൻ പോകാനാണ് ടിസി വാങ്ങുന്നതെന്നും വാദിച്ചു. 

എന്നാൽ 2022- 23 അക്കാദമിക് വർഷത്തെ ഫീസ് പൂർണമായും അടച്ചിട്ടുണ്ടെന്നും വിദ്യാർത്ഥിനിയുടെ അമ്മ അർബുദ രോ​​ഗത്തിനു ചികിത്സയിലാണെന്നും ചൂണ്ടിക്കാട്ടി. തുടർന്നാണ് വിദ്യാർത്ഥിനിക്കു ഉടൻ ടിസി നൽകാൻ സിം​ഗിൾ ബഞ്ച് ഉത്തരവിട്ടത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com