സോളാര്‍ ഗൂഢാലോചന:  തുടര്‍ നടപടിക്കുള്ള സ്റ്റേ നീക്കി; പത്തു ദിവസത്തേക്ക് ഗണേഷ് കുമാര്‍ ഹാജരാകേണ്ടെന്ന് ഹൈക്കോടതി

പരാതിക്കാരിയുടെ കത്ത് വ്യാജമല്ലെന്ന് ഗണേഷ് കുമാര്‍ ആവര്‍ത്തിച്ചു
കെബി ​ഗണേഷ് കുമാർ/ ഫെയ്സ്ബുക്ക്
കെബി ​ഗണേഷ് കുമാർ/ ഫെയ്സ്ബുക്ക്

കൊച്ചി: സോളാര്‍ ഗൂഢാലോചന കേസില്‍ കൊട്ടാരക്കര കോടതിയിലെ തുടര്‍ നടപടിക്കുള്ള സ്റ്റേ ഹൈക്കോടതി നീക്കി. കേസില്‍ കെ ബി ഗണേഷ് കുമാര്‍ പത്തു ദിവസത്തേക്ക് നേരിട്ടു ഹാജരാകേണ്ടെന്നും ഹൈക്കോടതി ഉത്തരവിട്ടു. 

കേസില്‍ ഗണേഷ് കുമാര്‍ നേരിട്ടു ഹാജരാകണമെന്ന് കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം പരാതിക്കാരിക്കും കോടതി സമന്‍സ് അയച്ചിരുന്നു. കൊട്ടാരക്കര കോടതിയുടെ ഈ ഉത്തരവിനെതിരെയാണ് ഗണേഷ് കുമാര്‍ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയത്. 

എന്നാല്‍ ഹര്‍ജിയില്‍ നടന്ന തുടര്‍വാദത്തിലാണ് കൊട്ടാരക്കര കോടതിയിലെ നടപടിക്കുള്ള സ്റ്റേ നീക്കിയത്. കോടതിയില്‍ നേരിട്ടു ഹാജരാകുന്നതില്‍ പത്തു ദിവസത്തെ സാവകാശമാണ് ഗണേഷ് കുമാറിന് നല്‍കിയത്. സോളാര്‍ ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന കെ ബി ഗണേഷ് കുമാറിന്റെ ഹര്‍ജി വിധി പറയാനായി ഹൈക്കോടതി മാറ്റി.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുടുക്കാനായി വ്യാജരേഖ ചമയ്ക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. പരാതിക്കാരിയുടെ കത്ത് വ്യാജമല്ലെന്ന് ഗണേഷ് കുമാര്‍ ആവര്‍ത്തിച്ചു.

കത്ത് എഴുതിയതും ഒപ്പിട്ടതും കോടതിയില്‍ ഹാജരാക്കിയതും പരാതിക്കാരിയാണ്. ഇത് എങ്ങനെയാണ് വ്യാജമെന്ന് പറയാനാകുക. ഇതില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി എന്ന വാദം നിലനില്‍ക്കില്ലെന്നും ഗണേഷ് കുമാര്‍ വാദിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com