പാംപേഴ്സിൽ പൊതിഞ്ഞ് ഹെറോയിൻ, ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ്; പിടിച്ചെടുത്തത് 20 ലക്ഷത്തിന്റെ മുതൽ
പാലക്കാട്: പാലക്കാട് റെയിൽവെ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട. ട്രെയിനിൽ നിന്നും 20 ലക്ഷം രൂപയുടെ ഹെറോയിനാണ് പൊലീസ് കണ്ടെത്തിയത്. പാലക്കാട് റെയിൽവെ സ്റ്റേഷനിൽ വച്ച് വിവേക് എക്സ്പ്രസ് ട്രെയിനിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിനുള്ളിൽ നിന്നും 44 ഗ്രാം ഹെറോയിനാണ് പൊലീസ് പിടിച്ചെടുത്തത്.
സംശയത്തെ തുടർന്ന് ബാഗ് പരിശോധിച്ചപ്പോൾ പാംപേഴ്സിൽ പൊതിഞ്ഞ നിലയിൽ നാല് സോപ്പ് പെട്ടികൾ കണ്ടെത്തിയിരുന്നു. ഇതിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു ഹെറോയിൻ. ബാഗിൻറെ ഉടമയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചതായി ആർപിഎഫ് എക്സ്സൈസ് വൃത്തങ്ങൾ അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ