മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ ആരംഭിച്ചു; അഞ്ച് ഏക്കര്‍ ഏലത്തോട്ടത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചു

മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ച് സര്‍ക്കാര്‍
കയ്യേറ്റം ഒഴിപ്പിക്കല്‍/ വീഡിയോ സ്‌ക്രീന്‍ഷോട്ട്
കയ്യേറ്റം ഒഴിപ്പിക്കല്‍/ വീഡിയോ സ്‌ക്രീന്‍ഷോട്ട്

ചിന്നക്കനാല്‍: മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ച് സര്‍ക്കാര്‍. ആനയിറങ്കല്‍ -ചിന്നക്കനാല്‍ മേഖലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി ഏല കൃഷി നടത്തിയതാണ് ആദ്യം ഒഴിപ്പിച്ചത്. 

ജില്ലാ കലക്ടറുടെ കീഴിലുള്ള ദൗത്യ സംഘത്തിന്റേതാണ് നടപടി. അടിമാലി സ്വദേശി റ്റിജു കുര്യാക്കോസ് കയ്യേറിയ അഞ്ച് ഏക്കര്‍ അമ്പത്തി അഞ്ച് സെന്റ് സ്ഥലലമാണ് ഒഴിപ്പിച്ചത്. കയ്യേറ്റ ഭൂമിയില്‍ ദൗത്യസംഘം സര്‍ക്കാര്‍ ഭൂമിയെന്ന ബോര്‍ഡ് സ്ഥാപിച്ചു. സ്ഥലത്തെ കെട്ടിടങ്ങളും ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്തു. 

അതിരാവിലെ ആറുമണിയോടെയാണ് ദൗത്യസംഘം സ്ഥലത്തെത്തിയത്. കോടതിയില്‍ സമര്‍പ്പിച്ച കയ്യേറ്റങ്ങളുടെ പട്ടികയിലുള്ള ഏലത്തോട്ടമാണ് ഇത്. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉണ്ടെന്ന് കാണിച്ച് റ്റിജു നല്‍കിയ അപ്പീല്‍ ജില്ലാ കലക്ടര്‍ തള്ളിയതിന് പിന്നാലെയാണ് നടപടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com