മദ്യലഹരിയില്‍ തോട്ടില്‍ വീണു മരിച്ചെന്ന് പൊലീസ്; ദുരൂഹതയെന്ന് മാതാവ്, യുവാവിന്റെ മരണത്തില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

പത്തനാപുരത്ത് ദൂരൂഹ സാഹചര്യത്തില്‍ മരിച്ച നസീബ് ഖാന്റെ മരണത്തില്‍ പുനരന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്.
ഹൈക്കോടതി/ ഫയല്‍ ചിത്രം
ഹൈക്കോടതി/ ഫയല്‍ ചിത്രം

കൊല്ലം: പത്തനാപുരത്ത് ദൂരൂഹ സാഹചര്യത്തില്‍ മരിച്ച നസീബ് ഖാന്റെ മരണത്തില്‍ പുനരന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മാതാവ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

2021 നവംബര്‍ 30നാണ് തലവൂര്‍ പഴഞ്ഞിക്കടവ് തോട്ടില്‍ നസീബിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മദ്യ ലഹരിയില്‍ തോട്ടില്‍ വീണു മരിച്ചെന്നായിരുന്നു പൊലീസ് നിഗമനം. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം, കെമിക്കല്‍ ലാബ് റിപ്പോര്‍ട്ടുകളില്‍ മദ്യത്തിന്റെ അംശം ഇല്ലായിരുന്നു. നസീബിന്റെ ശരീരത്തില്‍ മുറിവുകളും ഉണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മാതാവ് കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.

മൂന്നാഴ്ചയ്ക്കകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതി ഉത്തരവ്. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് വേണം അന്വേഷണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com