'ജാതകം നോക്കി തരാം', മുറിയിൽ കൊണ്ടുപോയി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; പൂജാരിക്ക് എട്ട് വർഷം കഠിനതടവ്

മണിയപ്പൻ പിള്ള എന്ന മണി പോറ്റിയെ ആണ് തിരുവനന്തപുരം പോക്‌സോ കോടതി ശിക്ഷിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ക്ഷേത്ര ദർശനത്തിന് എത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പൂജാരിക്ക് എട്ട് വർഷം കഠിവതടവ്. മണിയപ്പൻ പിള്ള എന്ന മണി പോറ്റിയെ ആണ് തിരുവനന്തപുരം പോക്‌സോ കോടതി ശിക്ഷിച്ചത്. ജാതകം നോക്കി തരാം എന്ന വ്യാജേനെ പെൺകുട്ടിയെ മുറിയിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് കേസ്. 

2020ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ആദ്യ ദിവസം അർച്ചന നടത്താൻ അമ്മയോടൊപ്പമാണ് കുട്ടി എത്തിയത്. ക്ഷേത്ര അടച്ചതിനാൽ അടുത്ത ദിവസം കുട്ടി ഒറ്റയ്ക്ക് ക്ഷേത്രത്തിൽ എത്തി. മറ്റ് ഭക്തജനങ്ങൾ പോകുന്നത് വരെ കുട്ടിയെ പൂജാരി മാറ്റി നിർത്തി. ശേഷം കുട്ടിയുടെ ജാതകം പരിശോധിക്കാനെന്ന വ്യാജേന പൂജാരിയുടെ മുറിയിൽ കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടി നിലവിളിച്ച് കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.

പ്രാണിക് ഹീലിംഗ് എന്ന ചികിത്സയാണ് നടത്തി എന്നായിരുന്നു പ്രതിയുടെ വാദം. ഇതിനായി നാഷണൽ സ്കിൽ ഇന്ത്യാ മിഷൻ നൽകിയ ഹിപ്നോട്ടിസം കോഴ്സിൽ പങ്കെടുക്കുന്നതിന്റെ രേഖ കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്തരം സർട്ടിഫിക്കറ്റ് നൽകുന്നത് ഈ ക്ലാസ്സുകളിൽ പങ്കെടുത്തുവെന്ന സർട്ടിഫിക്കറ്റ് മാത്രമാണെന്നും അല്ലാതെ ഇത് നാഷണൽ സ്കിൽ മിഷൻ നൽകുന്ന അദ്ധ്യാപന സർട്ടിഫിക്കറ്റല്ലെന്നും ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. ക്ഷേത്ര പൂജാരി തന്നെ ഇത്തരം കുറ്റങ്ങൾ ചെയ്യുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്നും ഇത് അതീവ ഗുരുതരമാണെന്നും കോടതി നിരീക്ഷിച്ചു. ഫോർട്ട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കാട്ടായിക്കോണം ജെ.കെ. അജിത് പ്രസാദായിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com