ഐഎസ്എല്‍: കൊച്ചിയില്‍ ഇന്ന് ഗതാഗത ക്രമീകരണം; അധിക സര്‍വീസുമായി മെട്രോ

രാത്രി 10 മണിക്ക് ശേഷം കൊച്ചി മെട്രോയിൽ ടിക്കറ്റ് നിരക്ക് പകുതിയാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: ഐഎസ്എല്‍ മത്സരം നടക്കുന്നത് കണക്കിലെടുത്ത് കൊച്ചിയില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. വാഹനങ്ങള്‍ പരമാവധി നഗരത്തിലേക്ക് പ്രവേശിപ്പിക്കാതെ മെട്രോ അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ പൊലീസ് നിര്‍ദേശിച്ചു.

പശ്ചിമ കൊച്ചി, വൈപ്പിന്‍ ഭാഗങ്ങളില്‍നിന്ന് കളി കാണാനായി വരുന്നവരുടെ വാഹനങ്ങള്‍ ചാത്യാത്ത് റോഡില്‍ പാര്‍ക്ക് ചെയ്യണം. പറവൂര്‍, തൃശ്ശൂര്‍, മലപ്പുറം എന്നീ മേഖലകളില്‍നിന്നു വരുന്നവരുടെ വാഹനങ്ങള്‍ ആലുവ ഭാഗത്തും കണ്ടെയ്നര്‍ റോഡിലും പാര്‍ക്ക് ചെയ്യണം.

വൈകീട്ട് 5-നു ശേഷം എറണാകുളം ഭാഗത്തുനിന്ന് ഇടപ്പള്ളി, ചേരാനല്ലൂര്‍, ആലുവ, കാക്കനാട് ഭാഗങ്ങളിലേക്കുള്ള വാഹനങ്ങള്‍ കലൂര്‍ ജങ്ഷനില്‍ നിന്ന് ഇടത്തേക്കു തിരിഞ്ഞ് പൊറ്റക്കുഴി- മാമംഗലം റോഡ് വഴി പോകണം. ചേരാനല്ലൂര്‍, ഇടപ്പള്ളി, ആലുവ, കാക്കനാട്, പാലാരിവട്ടം ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ വൈറ്റില ജങ്ഷന്‍, എസ് എ റോഡ് വഴി യാത്ര ചെയ്യണം.

മെട്രോ ഇന്ന് അധിക സർവീസ് നടത്തും

ഐഎസ്എൽ മത്സരം കണക്കിലെടുത്ത് കൊച്ചി മെട്രോ ഇന്ന് അധിക സർവീസ് നടത്തും. ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിന്നും ആലുവയ്ക്കും തൃപ്പൂണിത്തുറയ്ക്കും രാത്രി 11.30 വരെ സർവീസ് ഉണ്ടാകും. രാത്രി 10 മണിക്ക് ശേഷം ടിക്കറ്റ് നിരക്ക് പകുതിയാണ്. മടക്ക യാത്രയ്ക്കുള്ള ടിക്കറ്റ് നേരത്തെ വാങ്ങാനും സൗകര്യമുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com