അമേരിക്കക്കും ഇസ്രയേലിനുമൊപ്പം നില്‍ക്കുന്ന ഇന്ത്യയുടെ നിലപാട്;  കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിരോധം കടുപ്പിച്ച് സിപിഎം നേതൃത്വം

ഞായറാഴ്ച സമര പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം:  ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ പ്രതിഷേധിച്ചു സംസ്ഥാനത്തുടനീളം ഞായറാഴ്ച സമര പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. അമേരിക്കക്കും ഇസ്രയേലിനുമൊപ്പം ചേര്‍ന്ന് പോകുന്ന ഇന്ത്യയുടെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും സിപിഎം ആവശ്യപ്പെട്ടു. സംസ്ഥാന വ്യാപകമായി ഞായറാഴ്ച ഐക്യദാര്‍ഢ്യ പരിപാടികള്‍ സംഘടിപ്പിക്കാന്‍ മുഴുവന്‍ ഘടകങ്ങളും മുന്നോട്ടുവരണം. എല്ലാ ജനാധിപത്യ വിശ്വാസികളും ഇതുമായി ഐക്യപ്പെടണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. 

ഗാസ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന തെറ്റായ നടപടികള്‍ക്കെതിരെ ഡല്‍ഹിയില്‍ ഞായറാഴ്ച 11 ന് പിബി, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ സത്യഗ്രഹ സമരം നടത്തും. 

ഇസ്രയേലുമായി നയതന്ത്രബന്ധം പോലും ഇന്ത്യക്കില്ലായിരുന്നു. യുഎന്നില്‍ പലസ്തീനുവേണ്ടി ശക്തമായ നിലപാട് ഇന്ത്യ സ്വീകരിച്ചിരുന്നു. ഇതില്‍നിന്നും വ്യത്യസ്തമായി സാമ്രാജ്യത്വ ഗൂഢാലോചനയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ കൂട്ടുപിടിക്കുന്നതെന്നും സര്‍ക്കാരെന്നും സിപിഎം കുറ്റപ്പെടുത്തി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com