കോഴിക്കോടും കണ്ണൂരും തൃശൂരും സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്; ജനം വലഞ്ഞു

ഗുരുവായൂർ, എറണാകുളം,  വേങ്ങര റൂട്ടുകളിലും ബസുകൾ സർവീസ് നടത്തുന്നില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂർ: കണ്ണൂരിലും കോഴിക്കോടും യാത്രക്കാരെ വലച്ച് സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. ബസ് ജീവനക്കാരനെ പോക്സോ പ്രകാരം അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് തലശ്ശേരി, പാനൂർ, കൂത്തുപറമ്പ് മേഖലകളിൽ പണിമുടക്ക്. ഏതാണ്ട് 15 ലധികം റൂട്ടുകളിൽ ബസുകൾ മിന്നൽ പണിമുടക്ക് നടത്തുന്നു.

കരിയാട്-തലശ്ശേരി റൂട്ടിലോടുന്ന ബസിലെ കണ്ടക്ടർക്കെതിരെ രണ്ട് വിദ്യാർത്ഥികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ്   കേസെടുത്തത്. എന്നാൽ കെട്ടിമച്ച പരാതിയാണെന്നാണ് ബസ് ജീവനക്കാർ ആരോപിക്കുന്നത്. പണിമുടക്കിന് തൊഴിലാളികൾ വാട്ട്സ് ആപ്പിലൂടെ ആഹ്വാനം നൽകുകയായിരുന്നു.

കോഴിക്കോട്ടും സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്കി. തലശേരി - തൊട്ടിൽപാലം,  കോഴിക്കോട് - തലശേരി, കോഴിക്കോട് - കണ്ണൂർ , കോഴിക്കോട് - വടകര റൂട്ടുകളിലാണ് മിന്നൽ പണിമുടക്ക്. തലശേരിയിൽ ബസ് കണ്ടക്ടറെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് സമരം. 

കോഴിക്കോട്- തൃശൂർ റൂട്ടിലും സ്വകാര്യബസുകൾ മിന്നൽ പണിമുടക്ക് നടത്തുകയാണ്. വിദ്യാർത്ഥിനിയെ തള്ളിയിട്ടെന്ന പരാതിയിൽ ബസ് കണ്ടക്ടറെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ​ഗുരുവായൂർ, എറണാകുളം,  വേങ്ങര റൂട്ടുകളിലും സർവീസ് നടത്തുന്നില്ല.   

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com