നിലവാരമില്ലാത്ത കോസ്റ്റ്യൂം, കോഴിക്കോട് ഫാഷൻ ഷോയ്ക്കിടെ മോഡലുകളുടെ പ്രതിഷേധം; ഷോ ഡയറക്ടർ കസ്റ്റഡിയിൽ 

പൊലീസ് ഇടപെട്ട് ഫാഷൻ ഷോ നിർത്തിവയ്പ്പിച്ചു. ഷോ ഡയറക്ടർ പ്രശോഭ് കൈലാസിനെ കസ്റ്റഡിയിൽ എടുത്തു
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

കോഴിക്കോട്: കോഴിക്കോട് സരോവരത്ത് ഫാഷൻ ഷോയ്ക്കിടെ മോഡലുകളുടെ പ്രതിഷേധം. നിലവാരമില്ലാത്ത കോസ്റ്റ്യൂം നൽകിയെന്നാരോപിച്ച് ഷോയിൽ പങ്കെടുക്കാൻ എത്തിയവർ പ്രതിഷേധം തുടങ്ങുകയായിരുന്നു. ഒടുവിൽ പൊലീസ് എത്തിയാണ് രം​ഗം ശാന്തമാക്കിയത്.

പങ്കെടുക്കാൻ വന്നവരും സംഘാടകരും തമ്മിൽ തുടങ്ങിയ തർക്കം പിന്നീട് വലിയ പ്രതിഷേധത്തിലാണ് കലാശിച്ചത്. പൊലീസ് ഇടപെട്ട് ഫാഷൻ ഷോ നിർത്തിവയ്പ്പിച്ചു. പണം വാങ്ങി ആളുകളെ പരിപാടിയിൽ പങ്കെടുപ്പിക്കുന്ന ഫാഷൻ ഷോയ്ക്കിടെയായിരുന്നു പങ്കെടുക്കാൻ എത്തിയവർ പ്രതിഷേധം ഉയർത്തിയത്. ഷോ ഡയറക്ടർ പ്രശോഭ് കൈലാസിനെ കസ്റ്റഡിയിൽ എടുത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com